Advertisment

ഉഴവൂർ ജയ് ഹിന്ദ് പബ്ലിക് ലൈബ്രറി പുനരുദ്ധാരണം; പൊതുമാരാമത്ത് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി

New Update

കുറവിലങ്ങാട്: ഉഴവൂർ ഗ്രാമപഞ്ചായത്തിലെ സംസ്കാരിക പൈതൃക ത്തിന്റെ അടയാളമായ ജയ് ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി അഡ്വ.മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥല സന്ദർശനം നടത്തി.

Advertisment

publive-image

വർഷങ്ങൾ പഴക്കമുള്ള വായനശാല അപകടാവസ്ഥ ഡോ.സിന്ധുമോൾ ജേക്കബിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അഡ്വ. മോൻസ് ജോസഫ് എംഎൽഎ യ്ക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ധനകാര്യ വകുപ്പ് എംഎൽഎ ഫണ്ടും ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകിയത്.ടെൻഡർ നിയമനടപടികളുടെയും നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് പൊതുമരാമത്ത് എഞ്ചിനീയറിംഗ് വിഭാഗം സ്ഥലപരിശോധന നടത്തിയത്.

അഡ്വ.മോൻസ് ജോസഫ് എംഎൽഎ യോടൊപ്പം ലൈബ്രറി പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, സെക്രട്ടറി എബ്രാഹം സിറിയക്, വൈസ് പ്രസിഡന്റ് അനിൽ ആറുകാക്കൽ, ജോയിന്റ് സെക്രട്ടറി സന്തോഷ് ആറുകാക്കൽ, കമ്മിറ്റിയംഗം കെ.സി അല്കസാണ്ടർ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുരേഷ് കുമാർ, അസിസ്റ്റന്റ് എഞ്ചിനീയർ സ്റ്റീംസൺ തോമസ് പി,ഒവറസിയർ നിഷാദ് ടി.എൻ എന്നിവർ സന്നിഹിതരായിരുന്നു.

Advertisment