Advertisment

'അകലെയാണെങ്കിലും നാം അരികെ' പദ്ധതിക്ക് ജനപിന്തുണ വർദ്ധിക്കുന്നു

New Update

publive-image

Advertisment

തലവടി: സൗഹൃദ വേദിയുടെ കോവിഡ് ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായി കോവിഡ് ബാധിതരായ നിർധന കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്ന 'അകലെയാണെങ്കിലും നാം അരികെ' എന്ന പദ്ധതിയ്ക്ക് ജനപിന്തുണ വർദ്ധിക്കുന്നു.

പ്രവൃത്തി കണ്ടറിഞ്ഞ് കൈതവന പുത്തൻവീട്ടിൽ ആര്യ കെ.സുധീർ നാണയതുട്ടുകൾ അടങ്ങിയ കുടുക്ക സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുളയ്ക്ക് കൈമാറിയത് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

പ്രവാസികളായ നിരവധി പേരാണ് പിന്തുണ അറിയിച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി സമരിറ്റൻ മെഡിക്കൽ സെൻ്റർ ഹോസ്പിറ്റൽ ഡയറക്ടർമാരായ ഡോ.സാമുവൽ ജോർജ് - ലീലാമ്മ ജോർജ് ദമ്പതികൾ ഉൾപ്പെടെ സുമനസ്സുകൾ രംഗത്ത് വന്നതോടെ പദ്ധതിയുടെ ആനുകൂല്യം തലവടി പഞ്ചായത്തിലെ എല്ലാം വാർഡുകളിലക്കും വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

എടത്വ പപ്പാസ് ഫാമിലി മാർട്ട് സൂപ്പർ മാർക്കറ്റ് തങ്ങളുടെ ലാഭം ഒഴിവാക്കിയാണ് സാധനങ്ങൾ എത്തിക്കുന്നത്.

വാണിയപുരയ്ക്കൽ റോബി കോശി സ്പോൺസർ ചെയ്ത 26 കിറ്റുകൾ റോബിയുടെ പിതാവിൽ നിന്നും തലവടി ഗ്രാമപഞ്ചായത്ത് 12 -ാം വാർഡ് മെമ്പർ ബിന്ദു ഏബ്രഹാം ഏറ്റ് വാങ്ങി സൗഹൃദ വേദിക്ക് കൈമാറി.സുരേഷ് പരുത്തിയ്ക്കൽ ,വിൻസൻ പൊയ്യാലുമാലിൽ, പ്രയിസൺ കോശി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിനിടയിൽ നിരീക്ഷണത്തിൽ കഴിയുന്ന മാതാവിൻ്റെ ആറ് മാസം പ്രായമായ കുട്ടിയുടെ വിശപ്പടക്കുന്നതിന് പാൽപൊടിയും മറ്റൊരു വീട്ടിൽ പാചകവാതകം രാത്രിയിൽ തന്നെ സൗഹൃദ വേദി സന്നദ്ധ സേനാംഗം സുധീർ കൈതവന എത്തിച്ചിരുന്നു.

കോവിഡ് രോഗികൾക്ക് ജനകീയ ഹോട്ടലിലൂടെ ഉച്ചഭക്ഷണമായി പൊതിചോർ വിതരണം ചെയ്യുന്നുണ്ടെങ്കിലും വൈകുന്നേരം യാതൊന്നും വിതരണം ചെയ്യുന്നില്ല. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പല കുടുംബങ്ങളിലും ദുരിതമാണ്.

അർഹരായ എല്ലാർക്കും അത്താഴം കൂടി വിതരണം ചെയ്യാൻ സൗഹൃദ വേദി ആലോചിക്കുന്നതായും ഈ പദ്ധതിയുമായി സഹകരിക്കുവാൻ ആഗ്രഹിക്കുന്നവർ 9061805661 എന്ന ഫോൺ നമ്പരിൽ ബന്ധപെടുവാൻ ഭാരവാഹികൾ പറഞ്ഞു.

edathuva news
Advertisment