Advertisment

രാജ്യത്തെ എല്ലാ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളിലും ഇനി മുതല്‍ ജിപിഎസും Panic Buttons ഉം ഘടിപ്പിക്കണം. 2018 ഏപ്രില്‍ ഒന്നിനു ശേഷവും ഇതനുസരിക്കാത്തവര്‍ക്ക് പിഴയും പെര്‍മിറ്റു റദ്ദാക്കലും ഉറപ്പ്

New Update

publive-image

Advertisment

ഡല്‍ഹി : രാജ്യത്തെ എല്ലാ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളി ലും 2018 ഏപ്രില്‍ ഒന്നിനുമുന്‍പായി ജിപിഎസ് (Global Positioning System) , Panic Buttons എന്നിവ നിര്‍ബന്ധ മായും ഘടിപ്പിച്ചിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.

ബസ് , ടാക്സികള്‍ ,ആട്ടോ റിക്ഷ ,സൈക്കിള്‍ റിക്ഷ എന്നീ വാഹനങ്ങളിലാണ് ഇവ ഘടിപ്പിക്കേണ്ടത്. സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ സുരക്ഷാ ഉപകരണങ്ങള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

ഈ വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ അവര്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ വാഹനത്തില്‍ പല സ്ഥലത്തായി ഘടിപ്പിച്ചിരി ക്കുന്ന Panic Button അമര്‍ത്തിയാല്‍ ഉടന്‍തന്നെ പോലീസ് കണ്ട്രോള്‍ റൂമില്‍ അലര്‍ട്ട് എത്തുകയും വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന GPS വഴി വാഹനം എവിടെയാണുള്ളത് എന്ന് കൃത്യമായി മനസ്സിലാക്കി പിന്തുടരാന്‍ പോലീസിനു കഴിയും എന്നതുമാണ്‌.

ഏപ്രില്‍ ഒന്ന് എന്ന തീയതി നീട്ടി നല്‍കുന്നതല്ലെ ന്നും അതിനുമുന്‍പ്‌ വാഹന ഉടമകള്‍ ഈ ഉപകരണ ങ്ങള്‍ വാഹനത്തില്‍ ഘടിപ്പിക്കണമെന്നും അല്ലാത്തപക്ഷം വലിയ പിഴയും , പെര്‍മിറ്റു റദ്ദാക്കല്‍ തുടങ്ങിയ നടപടികളും ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

23 സീറ്റില്‍ കൂടുതലുള്ള വാഹനങ്ങളില്‍ CCTV ക്യാമറകള്‍ ഘടിപ്പിക്കണമെന്ന നിര്‍ദ്ദേശം വ്യക്തികളുടെ സ്വകാര്യതയ്ക്ക് കോട്ടം തട്ടുമെന്ന വാദത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിക്കുകയാ യിരുന്നു.

modi gov motor vehicle TATA MOTORS
Advertisment