Advertisment

കുവൈറ്റിലെ മരുഭൂമികളില്‍ കാണുന്ന അപരിചിതമായ വസ്തുക്കള്‍ കൈകൊണ്ട് തൊടരുതെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ മരുഭൂമികളില്‍ കാണുന്ന അപരിചിതമായ വസ്തുക്കള്‍ കൈകൊണ്ട് തൊടരുതെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് . പഴയകാലത്ത് യുദ്ധസമയങ്ങളില്‍ മരുഭൂമികളില്‍ കുഴിച്ചിട്ടിരുന്ന കുഴിബോംബുകള്‍ കനത്ത മഴയെ തുടര്‍ന്ന് പൊന്തിവന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് . നേരത്തെയും സമാനമായ മുന്നറിയിപ്പ് മന്ത്രാലയം പൗരന്മാര്‍ക്ക് നല്‍കിയിരുന്നു .

Advertisment

publive-image

2018 നവംബര്‍ 1 മുതല്‍ ഡിസംബര്‍ 13വരെയുള്ള കാലയളവില്‍ മരുഭൂമികളില്‍ മൈനുകള്‍ കണ്ടെത്തിയെന്ന തരത്തില്‍ 307 ഓളം റിപ്പോര്‍ട്ടുകളാണ് ലഭിച്ചതെന്നും മന്ത്രാലയം വെളിപ്പെടുത്തി.

സംഭവസ്ഥലത്ത് എത്തിയ ബോംബ് സ്‌ക്വാഡ് നിരവധി കുഴിബോംബുകളും ക്ലസ്റ്ററുകളും നിര്‍വീര്യമാക്കിയിരുന്നു. ഇത്തരത്തില്‍ മൈനുകള്‍ കണ്ടെത്തുകയാമെങ്കില്‍ എത്രയും വേഗം ഹോട്ട്‌ലൈന്‍ നമ്പറായ 112ല്‍ വിളിച്ച് വിവരം അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെടുന്നു.

kuwait kuwait latest
Advertisment