പുതുച്ചേരി: ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണുമെന്ന് റിപ്പോര്‍ട്ട്. കിരണ്‍ ബേദി പുതുച്ചേരിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും ദൈനംദിന ഭരണത്തില്‍ ഇടപെടുകയാണെന്നും മുഖ്യമന്ത്രി നാരായണസാമി ആരോപിച്ചു.
ലഫ്. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ അദ്ദേഹം വെള്ളിയാഴ്ച രാഷ്ട്രപതിക്ക് കൈമാറുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രപതിയുമായി വെള്ളിയാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ പുതുച്ചേരി കൃഷി മന്ത്രി ആര്. കമലകണ്ണന്, ക്ഷേമകാര്യ മന്ത്രി എം. കണ്ഠസാമി, ആരോഗ്യമന്ത്രി മല്ലഡി കൃഷ്ണ റാവു, എംപി വൈതിലിംഗം എന്നീ നേതാക്കളും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.