Advertisment

പച്ചക്കറിക്കട കേന്ദ്രീകരിച്ച്‌ നിരോധിത പുകയില ഉത്‌പന്നങ്ങള്‍ വില്‍പ്പന നടത്തിയ കടയുടമ അറസ്റ്റില്‍

New Update

മേലാറ്റൂര്‍: പച്ചക്കറിക്കട കേന്ദ്രീകരിച്ച്‌ നിരോധിത പുകയില ഉത്‌പന്നങ്ങള്‍ വില്‍പ്പന നടത്തിയ സംഭവത്തില്‍ കടയുടമ അറസ്റ്റില്‍ . പട്ടിക്കാട് ചുങ്കത്ത് പച്ചക്കറിക്കട നടത്തുന്ന പള്ളിക്കുന്നത്ത് സ്വദേശി പൂളയ്ക്കല്‍ ശിവദാസ(49)നെയാണ് മേലാറ്റൂര്‍ എസ്.ഐ. പിടികൂടിയത് .

Advertisment

publive-image

രഹസ്യവിവരത്തെത്തുടര്‍ന്ന് മഫ്ടി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍ . വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് തൊണ്ടിമുതല്‍ സഹിതം ഇയാളെ പിടികൂടിയത്.

മേഖലയിലെ വിദ്യാര്‍ത്ഥികളെയും അന്യ സംസ്ഥാനക്കരെയും ലക്ഷ്യമിട്ടാണ് പ്രതി വില്‍പ്പന നടത്തിവന്നിരുന്നത് .

pukayila case
Advertisment