Advertisment

മാനവിക പുരോഗതിയിൽ മഹല്ലുകൾക്ക് മുഖ്യപങ്ക്: സദ്റുദ്ദീൻ വാഴക്കാട്

New Update

പുലാപ്പറ്റ: മാനവിക പുരോഗതിയിൽ മഹല്ലുകൾക്ക് മുഖ്യപങ്കാണ് വഹിക്കാനുള്ളതെന്ന് പ്രബോധനം സബ് എഡിറ്റർ സദ്റുദ്ദീൻ വാഴക്കാട്. മനുഷ്യജീവിതത്തിലെ സമഗ്ര മേഖലകളിലേക്കും വെളിച്ചം വീശുന്ന അഭയകേന്ദ്രമായാണ് പ്രവാചകൻ പള്ളിയെ വാർത്തെടുത്തത്. മാനവിക വിഭവ ശേഷിയെ വേണ്ടവിധം വിനിയോഗിച്ച് കാര്യശേഷിയുള്ള തലമുറയെ വാർത്തെടുക്കാൻ മഹല്ലുകൾക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ഉമ്മനഴി എ.എൽ.പി സ്കൂളിൽ നടന്ന മസ്ജിദുൽ ഹുദ മഹല്ല് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് കമ്മിറ്റിക്കു കീഴിൽ പണികഴിപ്പിച്ച വഖഫ് പ്രൊജക്ട് കോട്ടേഴ്സിന്റെ സമർപ്പണം ആദ്യകാല ഖത്വീബും അധ്യാപകനുമായ ഇ.പി അബ്ദുല്ല മാസ്റ്റർ നിർവഹിച്ചു. മഹല്ല് പ്രസിഡന്റ് പി.ബഷീർ അധ്യക്ഷത വഹിച്ചു. സെക്രട്ടി കെ.പി സ്വലാഹുദ്ദീൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

 

'മരണാനന്തര ജീവിതം' എന്ന വിഷയത്തിൽ ഐ.എസ്.എം ജില്ല സെക്രട്ടറി അശ്കർ അരിയൂരും 'കുടുംബ ജീവിതം ഇസ് ലാമിൽ' എന്ന വിഷയത്തിൽ കൊടുവായൂർ സഫ മസ്ജിദ് ഖത്വീബ് എ.പി അബ്ദു നാസറും സംസാരിച്ചു. നരിയമ്പാടം ജുമ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡൻറ് ഹൈദ്രസ് ആശംസകളർപ്പിച്ചു സംസാരിച്ചു. ഉമ്മനഴി മസ്ജിദുൽ ഹുദയിലെ നിലവിലെ ഖത്വീബ് മൂസ ഉമരി, ജമാഅത്തെ ഇസ് ലാമി മണ്ണാർക്കാട് ഏരിയ പ്രസിഡന്റ് എ.അബ്ദുസലാം എന്നിവർ മഹല്ല് വാസികളെ അഭിസംബോധന ചെയ്തു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രദേശവാസികളെ അനുമോദിച്ചു. നാസർ, ജബ്ബാർ മാതംവീട്ടിൽ, ഉസ്മാൻ പുലാപ്പറ്റ, റഫീഖ് എന്നിവർ അവാർഡ് ദാനം നിർവഹിച്ചു. കെ.എം ഇബ്രാഹീം, മുഹമ്മദലി മാസ്റ്റർ എന്നിവർ സംസാരിച്ചു. യൂസുഫ് പുലാപ്പറ്റ സമാപനം നിർവഹിച്ചു. എ.അനസ് ഖുർആനിൽ നിന്ന് അവതരിപ്പിച്ചു.

മഹല്ല് കമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന അൽമദ്രസത്തുൽ ഇസ് ലാമിയ ഉമ്മനഴിയിലെ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. സി.എം ഹനീഫ, കെ. ഹസനാർ, വി.ഖാലിദ്, വി.ഹനീഫ, പി.മുജീബുറഹ്മാൻ, അക്ബറലി, അമീനുല്ല, വഹീദുദ്ദീൻ, ഷിഹാബുദ്ദീൻ, എം.നൗഷാദ്, ഹകീം, കെ.സിറാജുദ്ദീൻ, സാബിർ അഹ്സൻ, നാസർ, കെ.പി ഇസ്മായിൽ, ഷാക്കിർ അഹമ്മദ്, അജ്മൽ, ജമാൽ മുഹമ്മദ്, സാജിദ് അജ്മൽ, ഷബീൻ റഹ്മാൻ, അഫ്സൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisment