Advertisment

പുളിക്കൽ ഏരിയ റിയാദ് കൂട്ടായ്മ (പാർക്ക്) മൂന്നാം വാർഷികം ആഘോഷിച്ചു.

author-image
admin
New Update

റിയാദ്: പുളിക്കൽ ഏരിയ റിയാദ് കൂട്ടായ്മ പാർക്ക് ലൈൽ എന്ന പേരിൽ മൂന്നാം വാർഷികം ആഘോഷിച്ചു. വ്യത്യസ്തമായ കലാ സാംസ്‌കാരിക പരിപാടികളോട് കൂടി പാർക്ക് ലൈൽ സുലൈ ഇസ്തിറാഹയിൽ നടന്നു. പരിപാടിയിൽ പുളിക്കൽ ഏരിയയിൽ റിയാദിൽ നിന്നുള്ള പ്രവാസികൾ ഒത്തൊരുമിച്ചു വ്യത്യസ്തങ്ങളായ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. ആക്ടർ ശ്രീ. സായിനാഥ് നേതൃത്വം നൽകിയ ഏകാംഗ നാടകം "നെല്ലിക്ക" വിത്യസ്തമായ പ്രമേയത്തിലൂടെയും, അവതരണത്തിലൂടെയും ശ്രദ്ധ ആകർഷിച്ചു.

publive-image

കുടുംബിനികളുടെ പായസ മത്സരവും നടന്നു. സി.എ.എ - എൻ.ആർ.സിക്ക് എതിരായ പ്രതിജ്ഞയും, പ്രതിഷേധവും നടന്നു. വ്യത്യസ്തങ്ങളായ കലാ സാംസ്‌കാരിക സ്പോർ ട്സ് പരിപാടികളും നടക്കുകയുണ്ടായി. കൂട്ടായ്മയുടെ 2020 -2021 വർഷത്തേക്ക് ഉള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. സഹീർ എം.ഡി (പ്രസിഡന്റ്), ലത്തീഫ് ഏ.കെ. (ജനറൽ സെക്രട്ടറി), മൊയ്‌തീൻകുട്ടി. കെ.വി (ട്രഷറർ) ഷാജി എം.ഡി, റഫീഖ് എം. ഡി (വൈസ് പസിഡന്റ്), അനസ് കാട്ടാളി, സുനിൽകുമാർ ആന്തിയൂർകുന്ന് (സെക്രട്ടറി) മുബാറക്ക് ആന്തിയൂർകുന്ന് (കോർഡിനേറ്റർ) , മുഹമ്മദ് ഏ.കെ (മുഖ്യ രക്ഷാധികാരി)

Advertisment