Advertisment

പുലിക്കാട്ട് രത്നവേലു ചെട്ടിയാർ ഐ.സി.എസ് ആത്മാഭിമാന ദിനാചരണവും പുഷ്പാർച്ചനയും നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട് : മദ്രാസ് പ്രസിഡൻസിയിലെ തദ്ദേശിയനായ ആദ്യ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായ പുലിക്കാട്ട് രത്നവേലു ചെട്ടിയാർ പാലക്കാട് ഹെഡ് അസിസ്റ്റന്റ് കലക്ടറായിരിക്കെ ബ്രിട്ടീഷ് വംശീയ അധിക്ഷേപത്തിൽ മനംനൊന്ത് 1881 സെപ്റ്റബർ 28 ന് ജീവത്യാഗം ചെയ്തു.

Advertisment

publive-image

ബ്രിട്ടീഷ് ശക്തിക്കു മുന്നിൽ ആത്മാഭിമാനം ഉയർത്തിപ്പിടിച്ച രത്നവേലുചെട്ടിയാർ ആത്മാഭിമാനത്തിൻ്റെ പ്രതീകമാണെന്നും പൗരത്വ ഭേദഗതി നിയമത്തിലൂടെയും കർഷകർക്കെതിരായ നിയമത്തിലൂടെയും പിന്നോക്ക ന്യൂനപക്ഷ വിഭാഗത്തിൻ്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണ് കേന്ദ്ര ബിജെപി സർക്കാരെന്നും രത്നവേൽ ചെട്ടിയാർ കൈ കൊടുത്തതിനാണ് ബ്രിട്ടിഷുകാരനായ ഉദ്യോഗസ്ഥൻ കൈ കഴുകി അപമാനിച്ചതെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും ബ്രിട്ടീഷുകാരുടെ പാത പിന്തുടരുകയാണെന്നും കെ.പി.സി.സി ഒ-ബി-സി ഡിപ്പാർട്ട്മെൻ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആത്മാഭിമാന ദിനാചരണവും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിസിസി ജനറൽ സെക്രട്ടി വി. രാമചന്ദ്രൻ പറഞ്ഞു.

സംഘടനാ ജില്ലാ ചെയർമാൻ ആർ.എൻ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് രതിഷ് പുതുശ്ശേരി നേതാക്കളായ കെ.വി പുണ്യകുമാരി, പി.കെ അശ്വജിത്ത്,എം ഹരിദാസ്,കെ.വി അനിൽകുമാർ,വി.ജി സജിവ്,കാരയങ്കാട് ശിവരാമകൃഷ്ണൻ, ബി.ജലാൽ തുടങ്ങിയവർ സംസാരിച്ചു.

pulikattu
Advertisment