Advertisment

വെള്ളം ഒഴുകി ബസ്സിനടുത്തേക്ക് വരുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഒരു കുട്ടിയും മറ്റൊരാളും ഒഴുകിവരുന്നത് കണ്ടു, ചാടിപ്പിടിച്ച് വണ്ടിയിൽ കയറ്റി; പിന്നീട് നോക്കിയപ്പോള്‍ കാറിനടിയില്‍ ഒരു സ്ത്രീയുടെ കാല്‍ ഉടക്കിക്കിടക്കുന്ന നിലയില്‍, കാര്‍ പൊക്കി അവരെയും ഉടനെ ബസില്‍ കയറ്റി; പുല്ലുപാറയിൽ രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

New Update

കോട്ടയം; പുല്ലുപാറയിലെ ഉരുള്‍പൊട്ടൽ പെട്ടവരെ രക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ. എരുമേലിയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിലെ ജീവനക്കാരാണ് പുല്ലുപാറയിൽ ഉരുൾപൊട്ടലിൽപ്പെട്ടവരുടെ രക്ഷയ്ക്കെത്തിയത്. മലവെള്ളപ്പാച്ചിലിൽ ഒഴുകിവന്ന രണ്ടുപേരെയാണ് രക്ഷപ്പെടുത്തിയത്.

Advertisment

publive-image

ഇന്നലെ രാവിലെയാണ് പുല്ലുപാറയിൽ ഉരുൾപൊട്ടിയത്. ആ സമയത്ത് നിരവധി വാഹനങ്ങൾക്കൊപ്പം കെഎസ്ആർടിസി ബസും റോഡിലുണ്ടായിരുന്നു. വെള്ളം ഒഴുകി ബസ്സിനടുത്തേക്ക് വരുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഒരു കുട്ടിയും മറ്റൊരാളും ഒഴുകിവരുന്നത് കണ്ടക്ടർ കണ്ടു.

അദ്ദേഹം പെട്ടെന്ന് അവരെ ചാടിപ്പിടിച്ച് വണ്ടിയിൽ കയറ്റി. അതിനു ശേഷം കാറിനടിയിൽ ഒരു സ്ത്രീയുടെ കാൽ ഉടക്കി കിടക്കുന്നത് കണ്ടു. കാർ പൊക്കി അവരെ എഴുന്നൽപ്പിച്ച് അവരെയും ബസ്സിൽ കയറ്റി. അവിടെയുണ്ടായിരുന്ന വാഹനങ്ങളിൽ ഏതാണ്ട് നൂറോളം ആളുകൾ ഉണ്ടായിരുന്നു. അവരെയെല്ലാം രണ്ടു മണിവരെ സുരക്ഷിതമായ വാഹനത്തിൽ കയറ്റി ഇരുത്തി. പിന്നീട് ഇവരെ കാൽനടയായി മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി.- കെഎസ്ആർടിസി ഡ്രൈവർ പറഞ്ഞു.

flood
Advertisment