Advertisment

കോട്ടയം കൂട്ടായ്മ പൾസ് ഓക്സിമീറ്റർ വിതരണം ചെയതു

New Update

publive-image

Advertisment

കോട്ടയം: മന്ദിരം സർക്കാർ ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ അടിയന്തര സഹായമായി ആദ്യ ഘട്ടത്തിൽ കോട്ടയം കൂട്ടായ്മ 15 പൾസ് ഓക്സിമീറ്റർ വിതരണം ചെയതു

പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ ടോമിച്ചന്‍ ജോസഫ് , ആശുപത്രി സൂപ്രണ്ട്, കുറിച്ചി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത ഗോപാലൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, അനീഷ് ജോസഫ്, കോട്ടയം കൂട്ടായ്മയുടെ അംഗവും പൊതു പ്രവര്‍ത്തകനുമായ മുരളി സർ, പ്രൊഫ. പദ്മ കുമാര്‍, പഞ്ചായത്ത് അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ സുഗതന്‍, പഞ്ചായത്ത് അംഗം ബിജു മേനോന്‍, മറ്റു ജന പ്രതിനിധികൾ, എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കോട്ടയം കൂട്ടായ്മയുടെ കോർഡിനേറ്റർ അനില്‍ കുമാര്‍ പൾസ് ഓക്സിമീറ്റർ അധികൃതര്‍ക്ക് കൈമാറി.

കൂടാതെ ആശാ പ്രവര്‍ത്തകര്‍ക്ക് വേണ്ടി മാസ്ക് വിതരണവും നടത്തി. 250 ല്‍ അധികം വരുന്ന മാസ്ക് ആശ പ്രവര്‍ത്തകരുടെ പ്രതിനിധി കോട്ടയം കൂട്ടായ്മയില്‍ നിന്നും ഏറ്റു വാങ്ങി.

പൾസ് ഓക്സിമീറ്റർ സ്പോണ്‍സര്‍ ചെയ്ത കോട്ടയം കൂട്ടായ്മയുടെ അംഗങ്ങള്‍ക്കും 1500 രൂപ വിലയുള്ള ഓക്സിമീറ്റർ കോട്ടയം കൂട്ടായ്മയ്ക്ക് വേണ്ടി 999 രൂപയ്ക്ക് നല്കിയ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് നേതാക്കളായ ജോയിസ് കൊറ്റത്തിനും, സാം ചെല്ലിമറ്റത്തിനും കോട്ടയം കൂട്ടായ്മ ഭാരവാഹികൾ നന്ദി അറിയിച്ചു.

കോട്ടയം ജില്ലയിലെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ കോട്ടയം കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രമോദ് ചിറത്തലാട്ട്, ആശ ദീപ ടീച്ചർ, അനില്‍ കുമാര്‍, ജിജിലി റോബി, സുമോദ് കുര്യന്‍, ഗോര്‍ബി രാജു, വിനോദ് സാമുവേല്‍ എന്നിവര്‍ നേതൃത്വം നല്‍കിവരുന്നു.

kottayam news
Advertisment