Advertisment

സംസ്ഥാനത്ത് പൾസ് പോളിയോ വിതരണം 31ന് ; 60 കഴിഞ്ഞവർ ബൂത്തിലെത്തരുത്, നിർദേശങ്ങൾ ഇങ്ങനെ

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വയസ്സിൽ താഴെയുള്ള 24.49 ലക്ഷത്തിലേറെ കുട്ടികൾക്ക് ഈ മാസം 31നു പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകും. 24,49,222 കുട്ടികള്‍ക്ക് ഞായറാഴ്ച പോളിയോ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

Advertisment

publive-image

പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിനായി സംസ്ഥാനത്താകെ 24,690 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 8 മണി മുതൽ വൈകിട്ട് 5 വരെയാണു വിതരണം. ബൂത്തുകളിലെത്തുന്നവർ മാസ്ക്, കൈകളുടെ ശുചിത്വം, സുരക്ഷിത അകലം തുടങ്ങി കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണമെന്നു മന്ത്രി പറഞ്ഞു.

കുട്ടികൾക്കു കൂട്ടായി 60 വയസ്സിനു മുകളിലുള്ളവർ ബൂത്തുകളിൽ എത്തുന്നത് ആരോഗ്യ വകുപ്പ് വിലക്കി. കോവിഡ് സാഹചര്യത്തിലാണു വിലക്ക്.

pulse poliyo drop
Advertisment