Advertisment

പുല്‍വാമയില്‍ കൊല്ലപ്പട്ട ജാവന്റെ കുടുംബത്തിന് എല്‍ഐസി ഇന്‍ഷ്വറന്‍സ് തുക നല്‍കിയത് അപകടം നടന്ന് 48 മണിക്കൂറിനുള്ളില്‍....രേഖകള്‍ ഒന്നും എല്‍ഐസി ആവശ്യപ്പെട്ടില്ല...കയ്യടിച്ച് സോഷ്യല്‍ മീഡിയ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡെല്‍ഹി:  പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എച്ച്‌ ഗുരുവിന്റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ ഇന്‍ഷുറന്‍സ് തുക നല്‍കി എല്‍ഐസി. ഇവരുടെ ഈ നടപടിക്ക് സോഷ്യല്‍ മീഡിയയില്‍ വമ്ബന്‍ കയ്യടിയാണ് ലഭിക്കുന്നത്. കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയാണ് ഗുരു.

Advertisment

publive-image

മാണ്ഡ്യയിലുള്ള ബ്രാഞ്ച് ഗുരുവിന്റെ മരണം സംഭവിച്ച്‌ 48 മണിക്കൂറിനകം ആയിരുന്നു 3,82,199 രൂപ നോമിനിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. മരണ സര്‍ട്ടിഫിക്കറ്റോ മറ്റ് രേഖകളോ ചോദിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

കുടുംബത്തിലെ ഏക വരുമാനക്കാരന്‍ ആയിരുന്നു ഗുരു. ഇദ്ദേഹത്തിന്റെ അനിയന്‍ കൂലിപ്പണിക്കാരന്‍ ആണ്. ആറു മാസം മുന്‍പാണ് ഇദ്ദേഹത്തിന്റെ വിവാഹം നടന്നത്.

Advertisment