Advertisment

പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്...ഭീകരതയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് രാഷ്ട്രപതി... തെക്കന്‍ കശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു...ദേശീയ അന്വേഷണ ഏജന്‍സിയുടെ 12 അംഗ സംഘം നാളെ രാവിലെ പുല്‍വാമയിലേക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പാക് പിന്തുണയുള്ള ജെയ്‌ഷെ മുഹമ്മദാണ് അക്രമണം നടത്തിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഭീകരതയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് രാഷ്ട്രപതി നേരത്തെ വിശദമാക്കിയിരുന്നു.

Advertisment

publive-image

സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് വിശദമാക്കിയ പ്രധാനമന്ത്രി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തി. ദേശീയ അന്വേഷണ ഏജന്‍സിയുടെ 12 അംഗ സംഘം നാളെ രാവിലെ പുല്‍വാമയിലേക്ക് തിരിക്കും.

ജ്‌നാഥ് സിങ് നാളെ ശ്രീനഗറില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ കശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിട്ടുണ്ട്. ശ്രീനഗരില്‍ നെറ്റ് സേവനം പരിമിതപ്പെടുത്തി.

Advertisment