Advertisment

പുല്‍വാമ ഭീകരാക്രമണം: എന്‍.ഐ.എ സംഘവും മന്ത്രി രാജ്‌നാഥ് സിങും ഇന്ന് കശ്മീരില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീനഗര്‍:  ജമ്മുകശ്മീരില്‍ ദേശീയ അന്വേഷണ സംഘത്തിന്റെ (എന്‍.ഐ.എ) 12 അംഗ ടീം ഇന്ന് എത്തും. ഫോറന്‍സിക് സന്നാഹത്തോടെ എത്തുന്ന എന്‍ഐഎ സംഘം ഭീകരാക്രമണം നടന്ന സ്ഥലത്ത് പരിശോധന നടത്തും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സംഘത്തെ നയിക്കുന്നത്.

Advertisment

publive-image

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും ഇന്ന് കശ്മീരിലെത്തുന്നുണ്ട്. രാവിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന മന്ത്രിസഭാ സുരക്ഷാ കമ്മിറ്റി (സി.സി.എസ്) യോഗത്തിന് ശേഷമായിരിക്കും രാജ്‌നാഥ് സിങ് കശ്മീരിലെത്തുക. ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യങ്ങള്‍ മന്ത്രിസഭാ സമിതി യോഗം വിലയിരുത്തും. രാവിലെ 9.15 ഓടെയാണ് യോഗം. പ്രതിരോധമന്ത്രി, ആഭ്യന്തര മന്ത്രി, വിദേശകാര്യ മന്ത്രി, ധനകാര്യ മന്ത്രി എന്നിവരാണ് പ്രധാനമന്ത്രിയെ കൂടാതെ സിസിഎസിലെ അംഗങ്ങള്‍.

ഭീകരാക്രമണം നടന്ന പുല്‍വാമയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരേയും ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും രാജ്‌നാഥ് സിങ് കാണും. ഇതിനിടെ ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചിലയിടങ്ങളില്‍ സര്‍വീസ് പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. ചിലയിടത്ത് ടു ജി സ്പീഡ് മാത്രമെ ലഭ്യമാക്കൂ.

Advertisment