Advertisment

കശ്മീരില്‍ ഇനി കര്‍ശന നിയന്ത്രണം...സിആര്‍പിഎഫിന്റേതുള്‍പ്പടെ വലിയ സൈനിക വാഹനവ്യൂഹങ്ങള്‍ കടന്ന് പോകുമ്പോള്‍ സിവിലിയന്‍ വാഹനങ്ങള്‍ നിയന്ത്രിക്കും...പരിക്കേറ്റ് കഴിയുന്ന ജവാന്മാരെ രാജ്‌നാഥ് സിംഗ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കര്‍ശനനിയന്ത്രണത്തിനൊരുങ്ങി സൈന്യം. ഇനി സിആര്‍പിഎഫിന്റേതുള്‍പ്പടെ വലിയ സൈനിക വാഹനവ്യൂഹങ്ങള്‍ കടന്ന് പോകുമ്പോള്‍ സിവിലിയന്‍ വാഹനങ്ങള്‍ നിയന്ത്രിക്കും.

Advertisment

publive-image

ആര്‍മി കമാന്‍ഡര്‍, സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്.

publive-image

സൈനികവിഭാഗങ്ങളുടെ വന്‍ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ ഇനി പ്രധാന റോഡുകളിലൊന്നിലും സിവിലിയന്‍ വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ശ്രീനഗറില്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

publive-image

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജവാന്‍മാരെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ആശുപത്രിയിലെത്തി കണ്ടു. പാകിസ്ഥാന്റെയും ഐഎസ്‌ഐയുടെയും പണം പറ്റുന്ന ചിലരെങ്കിലും ഇപ്പോഴും ജമ്മു കശ്മീരിലുണ്ടെന്ന് രാജ്‌നാഥ് സിംഗ് ആഞ്ഞടിച്ചു. 'ഇവരെ കണ്ടെത്തി ഒറ്റപ്പെടുത്തണം. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും.' - രാജ്‌നാഥ് സിംഗ് പറഞ്ഞു.

പേരെടുത്ത് പറഞ്ഞില്ലെങ്കിലും ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കളെയും ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെയുമാണ് രാജ്‌നാഥ് സിംഗ് ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. സംസ്ഥാനത്തെ വിഘടനവാദി നേതാക്കളോട് ഇനി കേന്ദ്രസര്‍ക്കാര്‍ സമീപനം എങ്ങനെയാകുമെന്ന് കണ്ടറിയണം. സര്‍ക്കാര്‍ താഴെ വീണതിനാല്‍ ഗവര്‍ണര്‍ ഭരണത്തിലാണ് ജമ്മു കശ്മീരിലിപ്പോള്‍.

Advertisment