Advertisment

പുല്‍വാമ ഭീകരാക്രമണം: ജെയ്‌ഷെ മുഹമ്മദ് ഉപയോഗിച്ചത് അത്യുഗ്ര സ്‌ഫോടനശേഷിയുളള അറുപത് കിലോ ആര്‍.ഡി.എക്‌സ്....സ്‌ഫോടനം നടത്തിയത് വാഹനം ഇടിച്ചുകയറ്റിയല്ല...മണിക്കൂറുകള്‍ക്ക് മുന്‍പ് അടച്ച ദേശീയ പാതയില്‍ ഭീകരന്റെ വാഹനം എങ്ങനെ കടന്നുവന്നു...സി.ആര്‍.പി.എഫ് വാഹനങ്ങള്‍ കടന്നുപോകുന്നതിന്റെ ഇടതുവശത്തു കൂടി കയറിവന്ന് പൊട്ടിച്ചിതറി.... ചാവേര്‍ ആദിലിന്റെ പക്കല്‍ ആര്‍.ഡി.എക്‌സ് എങ്ങനെ എത്തി...ആദിലിനെ സഹായിച്ചത് ആര്?....ഒട്ടേറെ ചോദ്യങ്ങളും നിര്‍ണ്ണായക തെളിവുകളുമായി സിആര്‍പിഎഫിന്റെ അന്വേഷണം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീനഗര്‍: പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് ഉപയോഗിച്ചത് അത്യുഗ്ര സ്‌ഫോടനശേഷിയുളള അറുപത് കിലോ ആര്‍.ഡി.എക്‌സെന്ന് സി.ആര്‍.പി.എഫ് അന്വേഷണത്തില്‍ കണ്ടെത്തി. സി.ആര്‍.പി.എഫ് നടത്തുന്ന അന്വേഷണത്തിലെ പ്രാഥമിക നിഗമനങ്ങള്‍ ഇങ്ങനെ.

Advertisment

publive-image

പരമാവധി ആള്‍നാശമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ പ്രത്യേകമായി നിര്‍മിച്ച സ്‌ഫോടകശേഖരമാണ് ഭീകരാക്രമണത്തിന് ഉപയോഗിച്ചത്. ആഢംബരക്കാറില്‍ വിദഗ്ധമായി ആര്‍.ഡി.എക്‌സ് സ്‌ഫോടകവസ്തു ഘടിപ്പിച്ചു.

ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ അദില്‍ അഹമദ് ദര്‍ ആഢംബരക്കാര്‍ കോണ്‍വോയ് വാഹനനിരയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നില്ല. സി.ആര്‍.പി.എഫ് വാഹനങ്ങള്‍ കടന്നുപോകുന്നതിന്റെ ഇടതുവശത്തു കൂടി കയറിവന്ന് പൊട്ടിച്ചിതറുകയായിരുന്നു.

publive-image

ഭീകരന്‍ സഞ്ചരിച്ച വാഹനം കോണ്‍വോയ് വാഹനങ്ങളില്‍ ഇടിച്ച് കയറ്റുകയായിരുന്നില്ല. സൈനികവാഹനങ്ങള്‍ കടന്നുപോകുന്നതിന് മണിക്കൂറുകള്‍ മുന്‍പ് അടച്ച ദേശീയപാതയില്‍ ഭീകരന് വാഹനവുമായി എങ്ങനെ കടന്നുകയറാന്‍ കഴിഞ്ഞുവെന്നതും സി.ആര്‍.പി.എഫ് അന്വേഷിക്കുന്നുണ്ട്.

പുല്‍വാമയില്‍ സ്‌ഫോടനം നടന്നതിന്റെ പത്ത് കിലോമീറ്റര്‍ അകലെ താമസിച്ചിരുന്ന ചാവേര്‍ ആദിലിന്റെ പക്കല്‍ ആര്‍.ഡി.എക്‌സ് എങ്ങനെയെത്തിയെന്നും ആരാണ് സഹായിച്ചതെന്നും സി.ആര്‍.പി.എഫ് അന്വേഷണം തുടങ്ങി. കോണ്‍വോയ് വാഹനം കടന്നുപോകുന്നതിന് മണിക്കൂറുകള്‍ മുന്‍പുതന്നെ ജമ്മു-ശ്രീനഗര്‍ ദേശീയപാത പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയിരുന്നു. ഇതിനിടെ ഭീകരന്‍ എങ്ങനെ ദേശീയപാതയില്‍ കടന്നുകയറിയെന്ന ചോദ്യം അന്വേഷണഉദ്യോഗസ്ഥരെ കുഴയ്ക്കുന്നുണ്ട്.

Advertisment