Advertisment

കൊല്ലപ്പെട്ട സൈനികര്‍ക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കിയത് വീര ജവാന്‍ വിളികളോടെ ;പുല്‍വാമയില്‍ വീരമൃത്യുവരിച്ചവര്‍ക്ക് കാശ്മീരിന്റെ വികാരനിര്‍ഭര യാത്രയയപ്പ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് കാശ്മീര്‍ വികാരഭരിതമായ അന്തിമാഭിവാദ്യമാണ് നല്‍കിയത്.   വീര ജവാന്‍ വിളികളോടെയായിരുന്നു ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കിയത്.

Advertisment

publive-image

ബഡ്ഗാമില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഉന്നത തല യോഗത്തില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.അഞ്ഞൂറ്റി അമ്പതു കിലോമീറ്റര്‍ നീളമുള്ള കാശ്മീര്‍ നിയന്ത്രണ രേഖയില്‍ എന്തിനും തയ്യാറായി സേന നിലയുറപ്പിച്ച് കഴിഞ്ഞിരിക്കുകയാണ്.

ദേശീയ അന്വേഷണ ഏജന്‍സിയുടെ പന്ത്രണ്ടംഗ സംഘം വിശദമായ അന്വേഷണവും തുടങ്ങി. തീവ്രവാദികളുടെ മുന്നൊരുക്കവും ആയുധശേഖരണവും ഇന്റലിജന്റ്‌സ് അറിയാതിരുന്നത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് ഗവര്‍ണര്‍ സത്യപാല്‍ മലിക് പറഞ്ഞിരുന്നു.

Advertisment