Advertisment

പുല്‍വാമ ഭീകരാക്രമണം: സി ആര്‍ പി എഫ് വാഹനവ്യൂഹത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റിയ ഭീകരനെ തിരിച്ചറിഞ്ഞു...ജെയ്ഷെ മുഹമ്മദ് ഭീകരവാദിയായ ആദില്‍ അഹമ്മദ് ദര്‍ ആണെന്ന് ദേശീയ മാധ്യമങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി ആര്‍ പി എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിനു നേര്‍ക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചു കയറ്റിയ ഭീകരവാദിയെ തിരിച്ചറിഞ്ഞു. ജെയ്ഷെ മുഹമ്മദ് ഭീകരവാദിയായ ആദില്‍ അഹമ്മദ് ദര്‍ ആണ് സി ആര്‍ പി എഫ് സൈനികര്‍ സഞ്ചരിച്ച ബസിലേക്ക് സ്‌കോര്‍പിയോ ഓടിച്ചുകയറ്റിയതെന്ന് അധികൃതരെ ഉദ്ധരിച്ച് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.

Advertisment

publive-image

വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നേകാലോടെയുണ്ടായ ആക്രമണത്തില്‍ ഇതിനോടകം മുപ്പത് സി ആര്‍ പി എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ജവാന്മാരുടെ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്.

ആദില്‍ അഹമ്മദ് ഗാഡി ടക്രാനേവാല, ഗുന്ദിബാഗിലെ വക്വാസ് കമാന്‍ഡോ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ആദില്‍ കഴിഞ്ഞ വര്‍ഷമാണ് ജെയ്ഷെയില്‍ ചേര്‍ന്നത്. കാകപോറ സ്വദേശിയാണ് ആദില്‍. സി ആര്‍ പി എഫ് വാഹനവ്യൂഹത്തിലേക്ക് ആദില്‍ ഓടിച്ചു കയറ്റിയ സ്‌കോര്‍പിയോയില്‍ നൂറുകിലോയോളം അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തു ഉണ്ടായിരുന്നെന്നാണ് പ്രാഥമികനിഗമനം.

Advertisment