Advertisment

പുല്‍വാമ ഭീകരാക്രമണം ഇന്ത്യക്ക് ഒരിക്കലും മറക്കാനാകില്ല ,ഭീകരവാദത്തെ എങ്ങനെ നേരിടണമെന്ന് സര്‍ക്കാരിന് അറിയാം : പാകിസ്ഥാന് അജിത് ഡോവലിന്റെ മുന്നറിയിപ്പ്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പുല്‍വാമ ഭീകരാക്രമണം ഇന്ത്യക്ക് ഒരിക്കലും മറക്കാനാകില്ല. ഭീകരവാദത്തെ എങ്ങനെ നേരിടണമെന്ന് സര്‍ക്കാരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. സിആര്‍പിഎഫിന്റെ 50ാം സ്ഥാപകദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് ആദരം അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ മാസം പുല്‍വാമയില്‍ ജെയ്ഷ് ഇ മൊഹമ്മദ് ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

350 കിലോ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരേ ഇടിച്ചു കയറ്റുകയായിരുന്നു.

ജെയ്ഷ് ഇ മൊഹമ്മദ് ചാവേറായ ആദില്‍ അഹമ്മദ് ദര്‍ ആണ് ആക്രമണം നടത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാകിസ്ഥാനിലെ ജെയ്ഷ് കേന്ദ്രങ്ങളില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മുന്നൂറോളം ഭീകരരെയാണ് വകവരുത്തിയത്.

Advertisment