Advertisment

പുല്‍വാമ ഭീകരാക്രമണം....പകരം വീട്ടലെന്ന് സൂചന...ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന്റെ രണ്ടു ബന്ധുക്കളെ വധിച്ചതിലെ പ്രതികാരമാണ് ഭീകരാക്രമണമെന്ന് റിപ്പോര്‍ട്ട്....കാര്‍ ഓടിച്ചത് പുല്‍വാമ സ്വദേശിയായ അദില്‍ അഹമ്മദ് ധര്‍...ആദില്‍ ജെയ്‌ഷെ മുഹമ്മദിന്റെ ആത്മഹത്യ സ്‌ക്വാഡിലെ അംഗം..അപകടത്തിന് ശേഷം പുറത്തുവിടാനുള്ള വീഡിയോ ആദില്‍ തയ്യാറാക്കി... വീഡിയോ പുറത്തുവരുമ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തിലാണെന്നും വീഡിയോ സന്ദേശം...ഭീകരന്റെ വീഡിയോ സന്ദേശം ചേര്‍ക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പുല്‍വാമ: ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണം പകരം വീട്ടലെന്ന് സൂചന. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന്റെ രണ്ടു ബന്ധുക്കളെ വധിച്ചതിലെ പ്രതികാരമാണ് ഭീകരാക്രമണമെന്നാണ് റിപ്പോര്‍ട്ട്. പുല്‍വാമ സ്വദേശിയായ അദില്‍ അഹമ്മദ് ധറാണ് കാര്‍ ഓടിച്ചതെന്ന് റിപ്പോര്‍ട്ട്.

Advertisment

publive-image

ജയ്‌ഷെ മുഹമ്മദിന്റെ ആത്മഹത്യ സ്‌ക്വാഡ് അംഗമാണ് അദില്‍ . ഒരാള്‍ വിചാരിച്ചാല്‍ ഇത്ര വലിയ ആക്രമണം നടക്കുമെന്ന് സൂചന നല്‍കുകയാണ് ഇതിലൂടെ ജയ്‌ഷെ മുഹമ്മദ് ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍.

publive-image

അപകടത്തിന് ശേഷം പുറത്ത് വിടാനുള്ള വീഡിയോ തയ്യാറാക്കിയ ശേഷമാണ് അദില്‍ അഹമ്മദ് ധര്‍ ആക്രമണത്തിന് തയ്യാറെടുത്തത്. ജയ്‌ഷെ മുഹമ്മദിന്റെ സംഘത്തിലുള്ള ആളാണെന്ന് തെളിയിക്കാന്‍ ജെയ്ഷയുടെ പോസ്റ്റര്‍ പശ്ചാത്തലത്തിലുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

publive-image

ഈ വീഡിയോ പുറത്ത് വരുമ്പോഴേയ്ക്കും ഞാന്‍ സ്വര്‍ഗത്തില്‍ എത്തിയിരിക്കും എന്ന് വീഡിയോയില്‍ അദില്‍ മുഹമ്മദ് ധര്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് ജെയ്‌ഷെയില്‍ ചേര്‍ന്നതെന്നും ഇപ്പോഴാണ് ജെയ്ഷയില്‍ ചേര്‍ന്നതിന് അര്‍ത്ഥമുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നതെന്നും ഇത് കശ്മീരിലെ ജനതയ്ക്കുള്ള എന്റെ അവസാന സന്ദേശമെന്നുമാണ് വീഡിയോയില്‍ ഇയാള്‍ പറയുന്നത്.

https://www.indiatoday.in/india/story/pulwama-terror-attack-kashmir-jaish-e-mohammad-adil-ahmad-dar-1456169-2019-02-14

Advertisment