Advertisment

ജവാൻമാരുടെ കുടുംബങ്ങൾക്ക് ഒരുമാസത്തെ ശമ്പളം നൽകുമെന്ന് പഞ്ചാബിലെ എംഎൽഎമാർ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ചണ്ഡിഗഡ്: കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യ വരിച്ച സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് തങ്ങളുടെ ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് പഞ്ചാബിലെ എംഎല്‍എമാര്‍. കോണ്‍ഗ്രസ് എംഎല്‍എ പര്‍മിന്ദേര്‍ സിംഗ് പിങ്കിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ഐകകണ്ഠ്യേന തീരുമാനത്തിലെത്തിയത്.

publive-image

തിങ്കളാഴ്ചയാണ് എംഎല്‍എമാര്‍ ഇതുസംബന്ധിച്ച് പ്രസ്താവന ഇറക്കിയത്. ഭീകരാക്രമണത്തില്‍ വീരമൃത്യ വരിച്ച 40 സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബങ്ങള്‍ക്കും തങ്ങളുടെ മുഴുവന്‍ ശമ്പളവും നല്‍കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

Advertisment