Advertisment

നാവിൽ രുചിയേറും മത്തങ്ങ മസാല

New Update

publive-image

Advertisment

ആവശ്യമുള്ള സാധനങ്ങൾ

മത്തങ്ങ 1 വലിയ കഷ്ണം

തക്കാളി 1 വലുത്

സവാള 1 വലുത്

കോളിഫ്ലവർ 1 ചെറിയ പീസ്

പച്ചമുളക് 3 എണ്ണം

മല്ലിപ്പൊടി 2 ടേബിൾ സ്പൂൺ

മുളക് പൊടി 2 ടേബിൾ സ്പൂൺ

മഞ്ഞൾപൊടി 1 ടീസ്പൂൺ

ഗരംമസാല പൊടി 2ടേബിൾ സ്പൂൺ

ഇഞ്ചി -വെളുത്തുള്ളി 2 ടേബിൾ സ്പൂൺ പേസ്റ്റ്

ഉപ്പ്, എണ്ണ, വേപ്പില ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം കുറച്ചു എണ്ണയിൽ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് മൂപ്പിച്ചു അതിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന സവാള, തക്കാളി, പച്ചമുളക് എന്നിവ ചേർത്ത് കുറച്ചു ഉപ്പ് ഇട്ടു നന്നായി വഴറ്റി എടുക്കുക.

publive-image

ശേഷം മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് വീണ്ടും വഴറ്റുക.ഇനി മത്തങ്ങ &കോളിഫ്ലവർ ചെറുതായി അരിഞ്ഞ് ചേർത്ത് അല്പം വെള്ളം ഒഴിച്ച് അടച്ചു വേവിക്കുക.

publive-image

വെന്തു കഴിഞ്ഞാൽ നന്നായി ഇളക്കി ഗരം മസാല പൊടിയും ആവശ്യം എങ്കിൽ ഉപ്പും ചേർത്ത് തിളപ്പിച്ച്‌ കുറുകി വരുമ്പോൾ വേപ്പില, മല്ലിയില എന്നിവ തൂവി ഉപയോഗിക്കാം.

Advertisment