Advertisment

സ്വവര്‍ഗ പങ്കാളി മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതറിഞ്ഞ യുവാവ് പങ്കാളിയെ കൊലപ്പെടുത്തി

New Update

പൂനെ: സ്വവര്‍ഗ പങ്കാളി മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതറിഞ്ഞ യുവാവ് പങ്കാളിയെ കൊലപ്പെടുത്തി. പൂനെയിലാണ് സംഭവം. നാഷണല്‍ കെമിക്കല്‍ ലബോറട്ടറിഗയിലെ പി.എച്ച്‌ഡി റിസേര്‍ചര്‍ ആയ സുദര്‍ശന്‍ ബാബുറാവു പണ്ഡിറ്റ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്റീരിയര്‍ ഡിസൈനറായ രവിരാജ് ക്ഷീര്‍സാഗറിനെ (24) പുനെ പോലീസ് അറസ്റ്റു ചെയ്തു.

കൊലപാതകത്തിനു ശേഷം രവീരാജ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പോലീസ് അറിയിച്ചു. ആറു മാസം മുന്‍പ് ഒരു ഡേറ്റിംഗ് ആപ് വഴിയാണ് ഇവര്‍ പരിചയപ്പെട്ടത്. ശനിയാഴ്ചയാണ് സുദര്‍ശന്‍ പണ്ഡിറ്റിന്റെ മൃതദേഹം സുസ് ഖിന്ദിയില്‍ കണ്ടെത്തിയത്.

കഴുത്ത് അറുത്ത്, മുഖം കല്ലിനിടിച്ച്‌ വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. പോക്കറ്റില്‍ നിന്ന് ലഭിച്ച രേഖകളില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സുദര്‍ശനുമായി ബന്ധമുള്ള ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ച വിവരം ലഭിച്ചതും കേസ് തെളിഞ്ഞതും.

Advertisment