Advertisment

പുനർജനി ഐ.പി വിഭാഗം തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവര്‍ത്തനമാരംഭിച്ചു

New Update

publive-image

Advertisment

തൊടുപുഴ: ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്ന കോവിഡ മുക്തർക്കാ യുള്ള പുനർജനി ചികിത്സാ പദ്ധതിയുടെ ഭാഗമായി ഐപി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ജൂൺ അഞ്ചിന് ഉദ്ഘാടനം ചെയ്തു. ജില്ലാ ആയുർവേദ ആശുപത്രിയിലെ കോവിഡ് പ്രതിരോധ ചികിത്സ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള 'പുനർജനി' പദ്ധതിയിൽ കോവിഡ് മുക്തരായ രോഗികളിൽ കണ്ടുവരുന്ന ചുമ, ശ്വാസംമുട്ടൽ, ഉറക്കക്കുറവ്, ശരീരവേദന, മാനസിക അസ്വാസ്ഥ്യങ്ങൾ മുതലായവ കിടത്തി ചികിത്സ നൽകി പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 'പുനർജനി' ഐപി വിഭാഗം സജ്ജീകരിച്ചിട്ടുള്ളത്.

വിദഗ്ധരായ ഡോക്ടർമാരുടെയും പ്രത്യേകം പരിശീലനം സിദ്ധിച്ച ജീവനക്കാരുടെയും മേൽനോട്ടത്തിലാണ് ഈ വിഭാഗം പ്രവർത്തിച്ചുവരുന്നത്. ജില്ലാ പഞ്ചായത്തു മെമ്പർ പ്രൊഫ. എം.ജെ ജേക്കബ് അധ്യക്ഷത വഹിച്ചു.

ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഇൻചാർജ്,ഡോ. സി കെ ശൈലജ,ജില്ലാ പഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ, മുനിസിപ്പൽ കൗൺസിലർമാരായ ശ്രീലക്ഷ്മി സുധീപ്,അഡ്വ . ജോസഫ് ജോൺ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

thodupuzha news
Advertisment