Advertisment

കെപിസിസിയുടെ പുനഃസംഘടനാ പട്ടിക; കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന് കൈമാറി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : കെപിസിസിയുടെ പുനഃസംഘടനാ പട്ടിക കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍  ഹൈക്കമാന്‍ഡിന് കൈമാറി. കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന്‍, വി.ഡി.സതീശന്‍, തമ്പാനൂര്‍ രവി എന്നിവരെയാണ് പട്ടികയില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുള്ളത്.

Advertisment

publive-image

ട്രഷറര്‍ സ്ഥാനത്തേക്ക് സി.പി.മുഹമ്മദ്, കെ.കെ.കൊച്ചുമുഹമ്മദ്, കെ.കെ.കൊച്ചുമുഹമ്മദ്, കെ.പി.അനില്‍ കുമാര്‍ എന്നിവരുടെ പേരുകളാണുള്ളത്. ഇവരിലൊരാളെ ഹൈക്കമാന്‍ഡ് തെരഞ്ഞെടുക്കും.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് 50 വയസ് കഴിഞ്ഞവര്‍ക്കാണ് മുന്‍ഗണന. സെക്രട്ടറി സ്ഥാനത്തേക്ക് വനിതകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പരിഗണന നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

MULLAPALLY
Advertisment