Advertisment

കൃത്യനിഷ്ഠ പാലിക്കുന്നതിൽ രാജ്യാന്തര തലത്തിൽ മികച്ച സ്ഥാനം സ്വന്തമാക്കി കുവൈറ്റ്‌ എയർവേയ്‌സ് 

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌  : രാജ്യാന്തരതലത്തിൽ കൃത്യനിഷ്ഠ പാലിക്കുന്നതിൽ മികച്ച സ്ഥാനം സ്വന്തമാക്കി കുവൈറ്റ്‌ എയർവേയ്‌സ്. വിമാനത്താവളങ്ങളുടെയും എയർലൈൻസുകളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ലണ്ടൻ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ഏവിയേഷൻ കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ എട്ടാം സ്ഥാനമാണ് കുവൈറ്റ്‌ എയർവേയ്‌സ് നേടിയത്.

Advertisment

publive-image

175 പ്രമുഖ രാജ്യാന്തര എയർലൈൻസുകളുടെ പ്രവർത്തനം വിലയിരുത്തിയുള്ളതാണ് റിപ്പോർട്ട്. പ്രഫഷനൽ മികവുമായി കമ്പനി നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്നു കുവൈറ്റ് എയർവേയ്സ് ചെയർമാൻ യൂസഫ് അൽ ജാസിം പറഞ്ഞു.

1953ൽ കുവൈറ്റ് നാഷനൽ എയർലൈൻസ് ലിമിറ്റഡ് എന്ന പേരിൽ സ്വകാര്യ മേഖലയിൽ തുടങ്ങിയ കമ്പനി 1962ൽ സർക്കാർ ഏറ്റെടുത്ത ശേഷമാണ് കുവൈറ്റ് എയർവേയ്സ് എന്ന് പേരു സ്വീകരിച്ചത്.

kuwait kuwait latest
Advertisment