Advertisment

കുട്ടി ഡ്രൈവര്‍ക്ക് വാഹനം കിട്ടിയതിന്റെ ആവേശം, നിയന്ത്രണം വിട്ട് കാര്‍ തലകുത്തനെ മറിഞ്ഞു; കെട്ടിടത്തിലേക്ക് ഇടിച്ചുകയറി

New Update

പുനെ: കുട്ടികള്‍ വരുത്തിവെയ്ക്കുന്ന അപകടത്തിന്റെ ഗൗരവം ഒരിക്കല്‍ കൂടി വെളിവാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. പുനെയിലാണ് സംഭവം നടന്നത്.

Advertisment

publive-image

അമിത വേഗത്തില്‍ നിയന്ത്രണം വിട്ട കാര്‍ തലകുത്തനെ മറിഞ്ഞ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന നാലുപേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

സംഭവം നടന്ന സമയത്ത് റോഡരികില്‍ ആരുമില്ലാത്തതുകൊണ്ട് വലിയ അപകടം ഒഴിവായി എന്നാണ് പൊലീസ് പറയുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് രക്ഷിതാവിനോ, വാഹന ഉടമയ്‌ക്കോ 25000 രൂപ പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.

car accident viral video
Advertisment