Advertisment

ട്രെയിനില്‍ വച്ച് 25കാരിയെ കയറിപ്പിടിച്ചു, ബാഗില്‍ നിന്ന് അടിവസ്ത്രം എടുത്ത് നെഞ്ചാട് ചേര്‍ത്തു; 34കാരനായ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥനെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു

New Update

ഔറംഗബാദ്: ട്രെയിനില്‍ വച്ച് യുവതിയെ ലൈംഗികമായി അതിക്രമിച്ച 34കാരനായ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥനെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

മുംബൈ ബ്രാഞ്ചിലെ ഓഫീസറായ ദിനേഷ് ചവാനാണ് യുവതിയോട് അപമര്യാദയായി പെരുമാറിയതെന്ന് റെയില്‍വെ പൊലീസ് പറഞ്ഞു. പരാതിക്കാരിയായ യുവതി പൂനെയില്‍ നിന്നും ഹൈദരബാദിലേക്ക് വരികയായിരുന്നു. കോടതി വിചാരണയ്ക്കായി യുവതി വരുന്നതിനിടെയാണ് ലൈംഗികമായി അതിക്രമിക്കപ്പെട്ടതെന്നും യുവതി പറഞ്ഞു.

യുവാവ് അതിക്രമിച്ച് കയറിപ്പിടിച്ചെന്നും ബാഗില്‍ നിന്ന് തന്റെ അടിവസ്ത്രം എടുത്ത് അയാളുടെ നെഞ്ചാട് ചേര്‍ത്തുവച്ചതായും പരാതിയില്‍ പറയുന്നു. ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി റെയില്‍വെ പൊലീസ്് അറിയിച്ചു.

rape case
Advertisment