Advertisment

ലോകോത്തര ക്ലാസിക് രചനകൾക്കുമാത്രമായി ഒരു പുസ്തകോത്സവം തിരുവനന്തപുരത്ത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ലോകത്തിലെ തന്നെ മുന്‍നിര പ്രസാധകരായ പെന്‍ഗ്വിന്‍ സംഘടിപ്പിക്കുന്ന ക്ലാസിക് രചനകളുടെ രണ്ടാമത് പുസ്തകോത്സവം വെള്ളിയാഴ്ച മുതല്‍ തിരുവനന്തപുരത്ത് ആരംഭിച്ചു. രാജ്യത്തുടനീളം എട്ടു നഗരങ്ങളിലായി ഒരു മാസം നീണ്ടു നില്‍ക്കുന്ന പുസ്തകോത്സവം കേരളത്തില്‍ തിരുവനന്തപുരത്താണ്.

തിരുവനന്തപുരത്തിന് പുറമെ ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, ചണ്ഡീഗഡ് , ഹൈദരബാദ് എന്നിവടങ്ങളിലാണ്‌ പുസ്‌തകോത്സവം സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. നവംബർ 1ന് ആരംഭിച്ച പുസ്തകോത്സവം നവംബർ 30 ന് സമാപിക്കും.

ഗാന്ധാരി അമ്മന്‍ കോവില്‍ റോഡിലെ മോഡേണ്‍ ബുക്ക് സെന്ററില്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് 8.30 വരെയാണ് പുസ്തകോത്സവം. വായനക്കാര്‍ക്കായി പ്രത്യേകം തിരഞ്ഞെടുത്ത രചനകളാണ് ഇളവുകളോടെ വില്‍പ്പനയ്ക്ക് ഒരുക്കിയിരിക്കുന്നത്. പുസ്തകോത്സവത്തോട് അനുബന്ധിച്ച് പെന്‍ഗ്വിന്‍ ക്ലാസിക്‌സ് പ്രബന്ധ രചനാ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുത്ത വിഷയങ്ങളില്‍ വായനക്കാര്‍ക്ക് സ്വന്തം പ്രബന്ധങ്ങള്‍ നവംബര്‍ 20നു മുമ്പ് സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.penguinclassicessay.paperform.co.in

Advertisment