Advertisment

മമ്മൂട്ടി, നയന്‍താര ചിത്രം ‘പുതിയ നിയമം’ ബോളിവുഡിലേക്ക്

author-image
ഫിലിം ഡസ്ക്
New Update

ആനുകാലിക പ്രാധാന്യമുള്ള വിഷയം ചര്‍ച്ചചെയ്ത സിനിമയായിരുന്നു 2016ല്‍ പുറത്തിറങ്ങിയ ‘പുതിയ നിയമം’. മമ്മൂട്ടിയേയും നയന്‍ താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എ.കെ സാജന്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ ശക്തമായൊരു സ്ത്രീ കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിച്ചത്.

publive-image

മലയാളത്തില്‍ മികച്ച വിജയം നേടിയ ചിത്രം ഇപ്പോള്‍ ബോളിവുഡിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ബോളിവുഡില്‍ ചിത്രം സംവിധാനം ചെയ്യുന്നത് ‘എ വെനസ്ഡേ’ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ നീരജ് പാണ്ഡേയാണ്. എന്നാല്‍ ചിത്രത്തിലെ കഥാപാത്രങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. പാണ്ഡേയുടെയും റിലയന്‍സ് എന്റര്‍ടെയ്മെന്റും ചേര്‍ന്നുള്ള ‘പ്ലാന്‍ സി സ്റ്റുഡിയോസാ’ണ് ചിത്രമൊരുക്കുന്നത്.

Advertisment