Advertisment

പുത്തുമലയിൽ കാണാതായവരെ കണ്ടെത്താന്‍ പ്രത്യേക സംഘം...ഉരുള്‍പൊട്ടിയ മേഖലകള്‍ വിദഗ്ധസംഘം സന്ദര്‍ശിച്ച്‌ അടിയന്തര റിപ്പോര്‍ട്ട് നല്‍കും

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

മേപ്പാടി:പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താന്‍ പ്രത്യേക സംഘം. ദേശിയ ദുരന്തനിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവില്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തുള്ള അതിദുര്‍ഘടമായ പ്രദേശങ്ങളില്‍ പരിശോധന നടത്തുന്നത്. പ്രദേശവാസികളുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.

Advertisment

publive-image

പുത്തുമലയില്‍ നിന്നും ഏഴു കീലോമീറ്ററോളം താഴെയാണ് നിലവില്‍ തിരച്ചില്‍ നടത്തുത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ നിന്നും കണ്ടെത്തിയ രണ്ടു മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.മൃതദേഹങ്ങളുടെ കൂടുതല്‍ രാസപരിശോധനകള്‍ക്കായി നടപടി സ്വീകരിച്ചിട്ടുണ്ട്.

അതേസമയം ഉരുള്‍പൊട്ടിയ മേഖലകള്‍ വിദഗ്ധസംഘം സന്ദര്‍ശിച്ച്‌ അടിയന്തര റിപ്പോര്‍ട്ട് നല്‍കും. ഇതിനായി ദുരന്തനിവാരണ വകുപ്പ് ദുരന്തബാധിത ജില്ലകളില്‍ പരിശോധന നടത്താന്‍ വിദഗ്ധ സംഘങ്ങളെ നിയോഗിച്ചു. ഒരാഴ്ചക്കുള്ളില്‍ പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ നിന്നും മാറ്റിത്താമസിപ്പിച്ചവരുടെ പുനരധിവാസ വേഗത്തിലാക്കുക കൂടിയാണ് ലക്ഷ്യം. വയനാട് ജില്ലയില്‍ രണ്ടുപേരടങ്ങുന്ന 10 ടീമിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

Advertisment