Advertisment

'1921 പുഴ മുതല്‍ പുഴ വരെ' ട്രെയിലര്‍ പുറത്തിറക്കി

author-image
ഫിലിം ഡസ്ക്
New Update

അലി അക്ബര്‍ സംവിധാനം ചെയ്ത '1921 പുഴ മുതല്‍ പുഴ വരെ' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെ അലി അക്‌ബര്‍ തന്നെയാണ് ട്രെയിലര്‍ പങ്കുവച്ചത്.

Advertisment

publive-image

തലൈവാസല്‍ വിജയ‌് ആണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നത്. ചിത്രത്തിന്റെ നിര്‍മാണത്തിനായി വിഷുകൈനീട്ടം അഭ്യര്‍ത്ഥിച്ച തനിക്ക് പണം ലഭിച്ചതായും അലി അക്ബര്‍ പറഞ്ഞു. ഇതുവരെ 267,097 രൂപ കൈനീട്ടമായി ലഭിച്ചെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

വയനാട്ടില്‍ നടന്ന സിനിമയുടെ ആദ്യ ഷെഡ്യൂളിലെ ചിത്രീകരണ ദൃശ്യങ്ങളാണ് ട്രെയിലര്‍ രൂപത്തില്‍ പുറത്തിറക്കിയത്. മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം.ജോയ് മാത്യൂവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

puzha muthal puzha vare
Advertisment