Advertisment

പുഴക്കൽ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് ടി.വി.ചന്ദ്രമോഹൻ (മുൻ എം.എൽ.എ)

author-image
admin
Updated On
New Update

ത്രിശൂര്‍ : ബാലിശമായ പിടിവാശി വെടിഞ്ഞ് സംസ്ഥാന സർക്കാർ, പുഴക്കൽ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കണ മെന്ന് ടി.വി.ചന്ദ്രമോഹൻ (മുൻ എം.എൽ.എ ) സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു.

Advertisment

publive-image

മരണക്കിണറായ തൃശൂരിലെ റോഡുകൾ സഞ്ചാരയോഗ്യ മാക്കുക, ദിവാൻജി മൂലമേൽ പാലം ഉടൻ പണി പൂർത്തിയാക്കി തുറന്നുകൊടുക്കുക എന്നീ ആവശ്യങ്ങൾ മുൻനിറുത്തി മനുഷ്യാവകാശ സംരക്ഷണ സമിതി തൃശൂർ ജില്ലാ കമ്മിറ്റി മുൻസിപ്പൽ കോർപ്പറേഷന് മുന്നിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന സൗകര്യമൊരുക്കാതെ പാതകളിൽ ഇയ്യാം പാറ്റകളെപ്പോലെ മനുഷ്യ ജീവൻ പൊലിഞ്ഞു വീഴുമ്പോഴും, പിഴയൊടുക്കാൻ മാത്രമുള്ള യന്ത്രങ്ങളായാണ് സർക്കാർ സംസ്ഥാനത്തെ ജനങ്ങളെ കാണുന്നതെന്നും ഇത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും ഇതിനെതിരെ മനുഷ്യാവ കാശ സംരക്ഷണ സമിതി ജനപക്ഷത്ത് നിന്ന് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ടി.വി.ചന്ദ്രമോഹൻ അഭിപ്രായപ്പെട്ടു.

സാമൂഹ്യ പ്രവർത്തകൻ ടി.എം.മജീദ് മുഖ്യ പ്രഭാഷണം നടത്തി. മനുഷ്യാവകാശ സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് സജീവൻ നടത്തറ അദ്ധ്യക്ഷത വഹിച്ചു.റോഡ് സുരക്ഷാ പ്രവർത്തനരംഗം ഇന്ന് ചില സംഘടനകൾക്ക് പണം കായ്ക്കുന്ന മരമായി മാറി യെന്ന് ആമുഖപ്രസംഗം നിർവ്വഹിച്ച ജന:സെക്രട്ടറി ബദറുദ്ദീൻ ഗുരുവായൂർ അഭിപ്രായപ്പെട്ടു.

സാമൂഹ്യതത്പരരായ സാധാരണ ജനങ്ങളെ കബളിപ്പിക്കുന്ന, സുരക്ഷാ ഉപകരണങ്ങളുടേയും മറ്റും വിൽപ്പനക്കാരായ ആളുകൾ റോഡുസുരക്ഷാ പ്രവർത്തന രംഗം കീഴടക്കിയിരി ക്കുന്നതും ഒരു ചെറിയ സൈൻ ബോഡിന് 3500 രൂപ വെച്ച് വാങ്ങുന്ന ഒരു സംഘടന ലക്ഷങ്ങൾ ഈ രംഗത്ത് കൊള്ളയടി ക്കുന്നതും കണ്ടില്ലെന്ന് നടിക്കുന്നതും ഉത്തരവാദിത്തബോധമുള്ള സർക്കാരിന് ഭൂഷണമല്ലെന്നും ബദറുദ്ദീൻ ഗുരുവായൂർ പറഞ്ഞു.

സംസ്ഥാന ഭാരവാഹികളായ കൊല്ലം സുകു, സി.എം.അമ്പിളി ടീച്ചർ, അഡ്വ: കെ.കെ.രാജീവൻ, റിട്ട: സോഷ്യൽ ജസ് റ്റിസ് ഡയരക്ടർ കെ.ജി.ശ്രീദേവിയമ്മ,കെ.ആർ.ധന്യ ടീച്ചർ, വൈദ്യ ചന്ദ്രിക മംഗളാനന്ദൻ,ജില്ലാ സെക്രട്ടറിമാരായ അശോകൻ കാഞ്ഞിരപ്പറമ്പിൽ, ബൈജു കെ.ആർ, ഷിബു പി.ബി, തുടങ്ങിയവർ പ്രസംഗിച്ചു.

ശിവദാസൻ പുത്തൻപുരക്കൽ, മുഹമ്മദ് ബഷീർ വെള്ളറക്കാട്, രാജ് കുമാർ, ജ്യോതി ആനന്ദ്, മിനി നടത്തറ, സുനിത വടക്കാ ഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി സെക്രട്ടറി വസന്തൻ ചിയ്യാരം സ്വാഗതവും വിൻസൺ മാസ്റ്റർ നന്ദിയും പറഞ്ഞു.

Advertisment