Advertisment

"വാഴയെ ഒപ്പം കൂട്ടി" അതിന്റെ ഇലയിൽ ബിരിയാണി പാഴ്സൽ വാങ്ങാൻ പോയ ഞങ്ങടെ എം.പിയൂട്ടിയെ ആരാടാ ട്രോളുന്നത്‌; പരിഹാസവുമായി അൻവർ

New Update

publive-image

Advertisment

തിരുവനന്തപുരം: ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരുന്ന രമ്യ ഹരിദാസ് എം.പി, തൃത്താല മുൻ എം.എൽ.എ വി.ടി. ബൽറാം എന്നിവർ അടങ്ങുന്ന കോൺ​ഗ്രസ് നേതാക്കളെ പരിഹസിച്ച് നിലമ്പൂ‌ർ എം.എൽ.എ പി.വി. അൻവർ. രമ്യ ഹരിദാസ് അടക്കമുളള നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നതിനിടെയാണ് പരിഹാസവുമായി അൻവറും രം​ഗത്തെത്തിയിരിക്കുന്നത്.

ഈ കൊവിഡ്‌ കാലത്ത്‌ പ്രത്യേകതരം "വാഴയെ ഒപ്പം കൂട്ടി" അതിന്റെ ഇലയിൽ ബിരിയാണി പാഴ്സൽ വാങ്ങാൻ പോയ ഞങ്ങടെ എം.പിയൂട്ടിയെ ആരാടാ ട്രോളുന്നത്‌ എന്ന കുറിപ്പ് അൻവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. 'മേഡ് ഇൻ തൃത്താല' എന്ന പേരിൽ വാഴയിലയും കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് രമ്യയും ബൽറാമും അടങ്ങുന്ന സംഘം ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ചതായി ആരോപിച്ച് ദൃശ്യങ്ങൾ പുറത്ത് വന്നത്. സംഭവത്തിൽ ഇവർക്കെതിരെ സി.പി.എമ്മും ബി.ജെ.പിയും പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പാഴ്സലിനായി കാത്തു നിൽക്കുകയായിരുന്നുവെന്നും മഴയായതിനാലാണ് ഹോട്ടലിൽ കയറിയിരുന്നതെന്നുമാണ് രമ്യയുടെ വാദം.

Advertisment