Advertisment

ക്ഷേമ പെന്‍ഷനുകള്‍ നല്‍കാതെ മാസങ്ങളോളം പതിനായിരങ്ങളുടെ അന്നം മുടക്കിയ ചാണ്ടിയേക്കാള്‍ മലയാളികളുടെ മനസ്സില്‍ ഒരുപാട് ഉയരത്തില്‍ തന്നെയാണെടാ നീയൊക്കെ പറയുന്ന ഈ പച്ചരി വിജയന്‍; തൃത്താലയിലെ ജനങ്ങളുടെ മനസ്സിലും ഈ പച്ചരി വിജയന്‍ ഉണ്ടായിരുന്നെന്ന് ഇന്നും മനസ്സിലായിട്ടില്ലല്ലേ; വിടി ബല്‍റാമിന് അന്‍വറിന്റെ മറുപടി

New Update

തിരുവനന്തപുരം: പിണറായി വിജയനെ പച്ചരി വിജയനെന്ന് പരിഹസിച്ച വിടി ബല്‍റാമിന് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടിയെക്കാളും മലയാളിയുടെ മനസില്‍ ഉയരത്തില്‍ തന്നെയാണ് പിണറായി വിജയനെന്ന് അന്‍വര്‍ കുറിച്ചു.

Advertisment

publive-image

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ

”ക്ഷേമപെന്‍ഷനുകള്‍ നല്‍കാതെ മാസങ്ങളോളം പതിനായിരങ്ങളുടെ അന്നം മുടക്കിയ ചാണ്ടിയേക്കാള്‍ മലയാളികളുടെ മനസ്സില്‍ ഒരുപാട് ഉയരത്തില്‍ തന്നെയാണെടാ നീയൊക്കെ പറയുന്ന ഈ പച്ചരി വിജയന്‍.. തൃത്താലയിലെ ജനങ്ങളുടെ മനസ്സിലും ഈ പച്ചരി വിജയന്‍ ഉണ്ടായിരുന്നെന്ന് ഇന്നും മനസ്സിലായിട്ടില്ലല്ലേ..”

വളാഞ്ചേരി പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലെ ‘കേരളത്തിന്റെ ദൈവം’ ബോര്‍ഡ് ചൂണ്ടിക്കാണിച്ചായിരുന്നു വിടി ബല്‍റാമിന്റെ പരിഹാസം. ”രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍.” ഇതിനെതിരെയാണ് അന്‍വര്‍ രംഗത്തെത്തിയത്.

vt balram pv anwar
Advertisment