Advertisment

എന്നെ ഇത്രമാത്രം സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ഊത്ത് കോണ്‍ഗ്രസുകാരേ, മൂത്ത കോണ്‍ഗ്രസുകാരേ, ‘ഞാൻ കാനയിലും കനാലിലുമൊന്നുമല്ല.., ഇപ്പോളുള്ളത്‌ സിയെറ ലിയോണിൽ’; വീഡിയോ സന്ദേശവുമായി പി.വി അൻവർ

New Update

മലപ്പുറം: വിദേശത്ത് ജയിലിലാണെന്ന സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശത്തിനും പരിഹാസത്തിനും മറുപടിയുമായി പി.വി അന്‍വര്‍ എംഎല്‍എ രംഗത്ത്.താന്‍ കാനയിലും കനാലിലും ഒന്നുമല്ല ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണിലാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

Advertisment

വിഡിയോയ്‌ക്കൊപ്പം അന്‍വര്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പ്:

എന്നെ ഇത്രമാത്രം സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ഊത്ത് കോണ്‍ഗ്രസുകാരേ..മൂത്ത കോണ്‍ഗ്രസുകാരേ..

നിങ്ങളുടെ സ്‌നേഹം ഇത്രനാളും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല ഏന്ന കുറ്റബോധം എനിക്കിന്നുണ്ട്..ആദ്യമേ പറയാമല്ലോ..ഞാന്‍ കാനയിലും കനാലിലുമൊന്നുമല്ല..ഇപ്പോളുള്ളത് ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണിലാണ്.ഇനി കാര്യത്തിലേക്ക് വരാം..

രാഷ്ട്രീയം എന്റെ ഉപജീവന മാര്‍ഗ്ഗമല്ല..അതിന്റെ പേരില്‍ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല.ജീവിതമാര്‍ഗ്ഗം ഏന്ന നിലയില്‍ ഒരു പുതിയ സംരംഭവുമായി ഇവിടെ എത്തിയതാണ്.പ്രവര്‍ത്തനങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണ്.

ഈ രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.നൂറോളം തൊഴിലാളികള്‍ ഒപ്പമുണ്ട്.കൂടുതല്‍ വിശദമായി കാര്യങ്ങള്‍ വീഡിയോയില്‍ പറയുന്നുണ്ട്..

(വീഡിയോ ആദ്യാവസാനം നിങ്ങള്‍ കാണണം.എങ്കിലേ പുതിയ തിരക്കഥകള്‍ക്കുള്ള ത്രെഡ് കിട്ടൂ.)പൗഡര്‍ കുട്ടപ്പന്മാര്‍ക്കും വീക്ഷണം പത്രത്തിനും ചില വാലാട്ടി മാധ്യമങ്ങള്‍ക്കുമുള്ള ചായയും വടയും കൃത്യമായി തരുന്നുണ്ട്..

എല്ലാവരും അവിടൊക്കെ തന്നെ കാണണം.

എന്നാല്‍ ശരി..

വര്‍മ്മസാറിനോട് പറഞ്ഞതേ

നിങ്ങളോടും പറയാനുള്ളൂ..

https://www.facebook.com/watch/?v=918715618933958

viral video pv anwar
Advertisment