Advertisment

പി വി മുഹമ്മദാലിക്ക് തൃത്താല കൂട്ടായ്മയുടെ സ്നേഹവിരുന്ന്.

New Update

ജിദ്ദ: പാലക്കാട് ജില്ലാ ഡി സി സി ജനറൽ സെക്രട്ടറിയും, തൃത്താലയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവും, രാഷ്ട്രീയ ജാതി മതബേധമന്യേ തൃത്താലക്കാർക്ക് ഏറെ പ്രിയങ്കരനുമായ ശ്രീ: പി വി മുഹമ്മദാലിക്ക്, ജിദ്ദ തൃത്താല പ്രവാസി കൂട്ടായ്മ സ്വീകരണവും സ്നേഹാദരവും നൽകി.

Advertisment

publive-image

ഷറഫിയ സഹാറ ഓഡിറ്റോറിയം റെസ്റ്റോറന്റിൽ വെച്ച് നടത്തിയ സ്നേഹ വിരുന്നൊരുക്കലിൽ തൃത്താല പ്രവാസി കൂട്ടായ്മയിലെ സീനിയർ നേതാവും തൃത്താലക്കാരുടെ വഴികാട്ടിയുമായ ഇ വി അബ്ദുറഹിമാൻ സാഹിബ് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.

നമ്മുടെ നാടിൻറെ പട്ടിണി മാറ്റാൻ കഴിഞ്ഞത് ഇത് പോലുള്ള വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ വിയർപ്പിന്റെ അംശമാണെന്നും, ഇവിടുത്തെ ചിട്ടവട്ടമായ നിയമനടപടികൾക്കനുസരിച്ച് എല്ലാവരും കഴിയുന്നത്ര പിടിച്ചു നിൽക്കാൻ ശ്രമിക്കണമെന്നും മുഹമ്മദാലി പറഞ്ഞു. ഇവിടെയുള്ള ഭരണാധികാരികളുടെ കാരുണ്യം കൊണ്ട് ഒട്ടനവധി പട്ടിണിപ്പാവങ്ങൾക്ക് കരകയറാൻ സാധിച്ചിട്ടുണ്ട് എന്നും, കൊഴിഞ്ഞു പോക്കിന്റെ ഈ അവസ്ഥയിലും എല്ലാവരേയും കാണാനും സ്നേഹം പങ്കുവെക്കാനും കഴിഞ്ഞത് വലിയൊരു ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. തൃത്താല കൂട്ടായ്മയിലെ വിവിധ കമ്മറ്റികൾ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും, നാട്ടിൽ എത്തിയാലും പരസ്പരം കാണാനും ബന്ധപ്പെടാനും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

publive-image

മുജീബ് തൃത്താലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് മുസ്തഫ തുറക്കൽ മുഖ്യ പ്രഭാഷണം നടത്തുകയും, എല്ലാവരേയും പരസ്പരം പരിചയപ്പെടുത്തുകയും ചെയ്തു.ചടങ്ങിൽ പതിനഞ്ചു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന, സൈദലവി പൈലിപ്പുറത്തിന് പ്രവാസി കൂട്ടായ്‌മ യാത്രയപ്പ് നൽകി. കൂട്ടായ്മയുടെ സ്നേഹോപഹാരം പി. വി. മുഹമ്മദാലി നൽകി.

ജിദ്ദയിലെ തൃത്താല പ്രവാസി കൂട്ടായ്മയിലെ സുഹൃത്തുക്കൾക്കൊപ്പം പതിനഞ്ചു വർഷത്തോളം ഒരുമിച്ചു നിൽക്കാനും, നിങ്ങൾ തന്ന ഈ സ്നേഹോപഹാരത്തെക്കാൾ വലുത് നിങ്ങളുടെ സ്നേഹം മാത്രമാണെന്നും സൈദലവിയുടെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

കൃഷ്ണദാസ് കപ്പിരിങ്ങേൽ, കരീം മണ്ണാർക്കാട്, അൻവർ കൂടല്ലൂർ, ബഷീർ തുറക്കൽ, മുഹ്‌യുദ്ദീൻ വി പി, ഉണ്ണി കൃഷ്ണൻ മുടവന്നൂർ, സക്കീർ മേഴത്തൂർ, മുജീബ് മൂത്തേടത്ത്, ലത്തീഫ് വി പി, മുസ്തഫ സി കെ ബി, മൊയ്‌ദീൻ കുട്ടി വി കെ കടവ്, ഇ വി അലി, ജലീൽ നങ്കുന്നത്ത്, മുസ്തഫ ടി, നൗഷാദ് എം വി എന്നിവർ ആശംസകൾ അറിയിക്കുകയും, റസാഖ് മൂളിപ്പറമ്പ് സ്വാഗതവും മുസ്തഫ വാഴയിൽ നന്ദിയും പറഞ്ഞു.

 

 

 

Advertisment