ഇന്‍ഡോനേഷ്യന്‍ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ പിവി സിന്ധു സെമിയില്‍

സ്പോര്‍ട്സ് ഡസ്ക്
Friday, July 19, 2019

ജക്കാര്‍ത്ത : ഇന്‍ഡോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍. ജപ്പാന്റെ നൊസാമി ഒകുഹാരയെ കീഴടക്കിയാണ് സിന്ധു സെമിയില്‍ കടന്നത്. സ്‌കോര്‍ 21-14, 21-7.

ടൂര്‍ണമെന്റിലെ അഞ്ചാം സീഡിലായിരുന്നു സിന്ധു മല്‍സരിച്ചത്. മുന്‍ ലോകചാമ്പ്യനായ ഒകുഹാരക്കെതിരെ കരുത്തുറ്റ പ്രകടനമാണ് നടത്തിയത്. 44 മിനിട്ടില്‍ സിന്ധു ജയിച്ച് സെമിയില്‍ എത്തിയത്. ആദ്യ ഗെയിമിലും രണ്ടാം ഗെയിമിലും തുടക്കത്തിലെ ലീഡെടുത്ത സിന്ധു പിന്നീട് ഒരിക്കലും ലീഡ് വഴങ്ങിയില്ല.

സെമിയില്‍ ചൈനയുടെ ചെന്‍ ഫീയാണ് എതിരാളി. അമേരിക്കയുടെ ബൈവന്‍ സാംഗിനെ പരാജയപ്പെടുത്തിയാണ് ചെന്‍ ഫീ സെമിയില്‍ എത്തിയത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് ചെന്‍ ഫീ ബൈവന്‍ സാംഗിനെ കീഴടക്കിയത്.

ചെന്‍ ഫീക്കെതിരെ കളിച്ച ഏഴ് മത്സരങ്ങളില്‍ നാലെണ്ണത്തിലും ജയം സിന്ധുവിനായിരുന്നു. മൂന്ന് മല്‍സരത്തില്‍ പരാജയപ്പെട്ടു.

×