Advertisment

ദേശീയ കായിക ദിനത്തില്‍ യുവജനങ്ങള്‍ക്ക് പ്രചോദനമായി പി.വി.സിന്ധുവിന്റെ സംവാദം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

കൊച്ചി: ബാങ്ക് ഓഫ് ബറോഡ ബ്രാന്‍ഡ് പ്രതിനിധിയായ പി. വി. സിന്ധു ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ബാങ്ക് സംഘടിപ്പിച്ച ലൈവ് പരിപാടിയിലൂടെ ആരാധകരുമായി സംവദിച്ചു. #സ്മാഷ്ഇറ്റ്‌വിത്ത്‌സിന്ധു എന്ന ഹാഷ്ടാഗില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ സംഘടിപ്പിച്ച സെഷനില്‍ ഒളിമ്പിക് സുവര്‍ണ താരമായ സിന്ധു ഇന്ത്യയിലെ യുവ ജനങ്ങള്‍ക്ക് പ്രചോദനമായി സ്‌പോര്‍ട്ട്‌സിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.

Advertisment

publive-image

ഇന്ത്യ യുവജനങ്ങളുടെ രാജ്യമാണ്, അവരാണ് നമ്മുടെ ഭാവി. ലോകത്തിലെ മികച്ച ഡോക്ടര്‍മാര്‍, സംരംഭകര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍ എന്നിവരോടൊപ്പം, അസാധാരണമായ ചില കായികതാരങ്ങളും ഇന്ത്യയിലുണ്ട്. പി. വി. സിന്ധുവിനെപ്പോലുള്ള ചാമ്പ്യന്മാര്‍ ഇന്ത്യക്ക് ലോക ഭൂപടത്തില്‍ ഇടം നേടികൊടുത്തു.

ഈ സംവാദത്തിലൂടെ സിന്ധുവിന്റെ ഉത്സാഹവും, ഒരിക്കലും തോറ്റുകൊടിക്കില്ല എന്ന മനോഭാവും എല്ലാ കായികതാരങ്ങളോടും പങ്കുവെക്കുന്നതോടൊപ്പം അത്തരം ഉയരങ്ങളിലേക്ക് പോകാന്‍ അവരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന്, ബാങ്ക് ഓഫ് ബറോഡ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രാകേഷ് ശര്‍മ - മാര്‍ക്കറ്റിംഗ് & ബ്രാന്‍ഡിംഗ് ഹെഡ് പറഞ്ഞു.

സിന്ധുവിനോട് എന്തും ചോദിക്കാം എന്ന പരിപാടിയില്‍ 1500 ഓളം പേര്‍ പങ്കെടുത്തു. പ്രചോദനം മുതല്‍ ലോക്ക്ഡൗണിലെ അവരുടെ വിനോദം ഉള്‍പ്പടെ എല്ലാ ചോദ്യങ്ങള്‍ക്കും സിന്ധു ചാരുതയോടെ മറുപടി നല്‍കി.

pv sindhu2
Advertisment