ഖത്തറില്‍ സ്വാതന്ത്രദിനാഘോഷം ഓഗസ്റ്റ് 15ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ ; അംബാസിഡര്‍ പതാക ഉയര്‍ത്തും

ശരത് മുള്ളൂര്‍
Friday, August 10, 2018

ദോഹ : ഖത്തറില്‍ സ്വാതന്ത്രദിനാഘോഷം ഓഗസ്റ്റ് 15ന് അല്‍ മാമൂറയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലെ സ്ട്രീറ്റ് നമ്പര്‍ 916ല്‍ നടക്കുന്നു . അംബാസിഡര്‍ പി കുമരന്‍ പതാക ഉയര്‍ത്തും.തുടര്‍ന്ന് പ്രസിഡന്റിന്റെ സ്വാതന്ത്രദിന സന്ദേശം വായിക്കും.

ദോഹ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടും. എല്ലാ ഇന്ത്യന്‍ പ്രവാസികളും ചടങ്ങില്‍ പങ്കെടുക്കേണ്ടതാണ്.ഫോട്ടോ പതിച്ച
തിരിച്ചറിയല്‍ കാര്‍ഡുകളും കൈവശം കരുതണം.

×