Advertisment

ഖത്തറിലേക്കുള്ള തൊഴില്‍ വിസ നടപടിക്രമങ്ങള്‍ അതതു രാജ്യത്തു തന്നെ പൂര്‍ത്തിയാക്കാം; ആദ്യ സേവന കേന്ദ്രം 12ന് ശ്രീലങ്കയില്‍ തുറക്കും

New Update

ദോഹ: ഖത്തറിലേക്കുള്ള തൊഴില്‍ വിസ നടപടിക്രമങ്ങള്‍ അതതു രാജ്യത്തു തന്നെ പൂര്‍ത്തിയാക്കാവുന്ന ഖത്തര്‍ വിസ സേവനകേന്ദ്രം 12നു ശ്രീലങ്കയില്‍ തുറക്കും. ശ്രീലങ്കയ്ക്കു പിന്നാലെ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, തുനീസിയ, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലും ആദ്യഘട്ടങ്ങളില്‍ കേന്ദ്രങ്ങള്‍ തുറക്കും.

Advertisment

publive-image

തൊഴില്‍ വിസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോ മെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കല്‍ എന്നീ കാര്യങ്ങള്‍ അതതു രാജ്യത്തുതന്നെ പൂര്‍ത്തിയാക്കുന്നതാണു പദ്ധതി. സിംഗപ്പൂര്‍ ആസ്ഥാനമായ ബയോമെറ്റ് എന്ന സ്ഥാപനവുമായി ഇതു സംബന്ധിച്ചു ഖത്തര്‍ ആഭ്യന്തരമന്ത്രാലയം ധാരണയിലെത്തിയിരുന്നു.

ഖത്തറിലേക്കു തൊഴില്‍ വിസ ലഭിക്കുന്നവര്‍ക്കു മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവരശേഖരണം, വിരലടയാള ശേഖരണം, കരാര്‍ ഒപ്പുവയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഈ കേന്ദ്രങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കാം. ഖത്തറിലെത്തിയതിനുശേഷം പരിശോധനകളില്‍ പരാജയപ്പെട്ടു നാട്ടിലേക്കു മടങ്ങേണ്ട സാഹചര്യം ഇതുമൂലം ഒഴിവാകും. തൊഴിലുടമയ്ക്കും തൊഴിലാളികള്‍ക്കും ഒരേ സമയം പ്രയോജനകരമാകുന്ന തരത്തിലാണു പദ്ധതി നടപ്പാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ വിസ സപ്പോര്‍ട്ട് സര്‍വീസസ് വിഭാഗം ഡയറക്ടര്‍ മേജര്‍ അബ്ദുല്ല ഖലീഫ അല്‍ മുഹന്നദി പറഞ്ഞു.

പദ്ധതിയെ കുറിച്ചു വിശദീകരിക്കാനായി ഖത്തറിലെ ശ്രീലങ്കന്‍ പ്രവാസി സമൂഹത്തിനായി സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുടമയുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കും. ഇരു ഭാഗത്തും സമയവും പ്രയത്‌നവും ലാഭിക്കാന്‍ ഇതുമൂലം കഴിയും. പുതിയ പദ്ധതി സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി.

qatar
Advertisment