Advertisment

ലോകത്തെ വരവേല്‍ക്കാന്‍ എട്ടാമത്തെ അദ്ഭുതവുമായി ഖത്തര്‍

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

publive-image

Advertisment

ദോഹ: 2022 ല്‍ ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്ന ഖത്തറില്‍ അതിമനോഹരമായ ഫുട്ബോള്‍ സ്റ്റേഡിയം ഒരുങ്ങുന്നു. ലോകകപ്പിന് വേണ്ടി ഖത്തറില്‍ നിര്‍മ്മിക്കുന്ന എട്ടാമത്തെ സ്റ്റേഡിയമായ ലുസെയ്ല്‍ സ്റ്റേഡിയത്തിന്റെ ഡിസൈന്‍ പുറത്തു വിട്ടു. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ സാന്നിധ്യത്തിലാണ് പുതിയ ഡിസൈന്‍ പുറത്ത് വിട്ടത്.

https://www.youtube.com/watch?time_continue=4&v=4_vaoza3_w0

ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയത്തിലെ ഏറ്റവും വലുപ്പമുള്ള സ്റ്റേഡിയമായിരിക്കും ലുസെയ്ല്‍. ഏകദേശം 80,​000 കാണികള്‍ക്ക് ഒരുമിച്ചിരുന്ന് കളി കാണാന്‍ സാധിക്കും. അറബ് രാജ്യങ്ങളില്‍ പതിവായി ഉപയോഗിക്കുന്ന ചെറുപാത്രങ്ങളുടെ ആകൃതിയിലാണ് സ്റ്റേഡിയത്തിന്റെ പുറം ഭാഗം ഡിസൈന്‍ ചെയ്തിരിക്കുന്നത്. മാത്രമല്ല ലുസെയ്‍ല്‍ സ്റ്റേഡിയമാണ് ലോകകപ്പ് ഫെെനല്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. 2016ല്‍ നിര്‍മ്മാണം ആരംഭിച്ചെങ്കിലും ഡിസെെന്‍ ഇപ്പോഴാണ് പുറത്ത് വിടുന്നത്. ഫനാന്‍ വിളക്കിന്റെ രൂപം അനുസ്മരിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Advertisment