Advertisment

ഭാരോദ്വഹനത്തില്‍ മികച്ച പ്രകടനവുമായി 23-കാരന്‍ ഫാരിസ് ഇബ്രാഹിം; ഒളിമ്പിക്‌സില്‍ ഖത്തറിന് ആദ്യ സ്വര്‍ണ മെഡല്‍

New Update

publive-image

ടോക്കിയോ: ഭാരോദ്വഹകന്‍ ഫാരിസ് ഇബ്രാഹിമിലൂടെ ഒളിമ്പിക്‌സില്‍ ഖത്തര്‍ ആദ്യ സ്വര്‍ണ മെഡല്‍ നേടി. 96 കി.ഗ്രാം വിഭാഗത്തിലായിരുന്നു ഈ 23-കാരന്റെ നേട്ടം. ആകെ 402 കി.ഗ്രാം ഭാരം ഉയര്‍ത്തി ഫാരിസ് ഇബ്രാഹിം റെക്കോഡ് സ്വന്തമാക്കി. ക്ലീന്‍ & ജെര്‍ക്കില്‍ 225 കി.ഗ്രാമും സ്‌നാച്ചില്‍ 177 കി.ഗ്രാം ഭാരവുമാണ് ഇദ്ദേഹം ഉയര്‍ത്തിയത്.

Advertisment