Advertisment

ക്വു.എച്ച്.എൽ.സി അവാർഡ് ദാന സംഗമം

author-image
admin
New Update

റിയാദ്  : ക്വുർആനും പ്രവാചക ജീവിതവും പഠിക്കുവാനും അവ ജീവിതത്തിൽ പ്രായോഗിക വൽക്കരിക്കാനും വിശ്വാസികൾ തയ്യാറാവണം എന്ന് ബത്‌ഹ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച ക്വു.എച്ച്.എൽ.സി അവാർഡ് ദാന സംഗമം ആവശ്യപ്പെട്ടു.

Advertisment

publive-image

ബത്ഹ ക്വു.എച്ച്.എൽ.സി അവാർഡ് ദാന സംഗമം ആർ.ഐ.സി.സി ചെയർമാൻ സുഫ് യാൻ അബ്ദുസ്സലാം ഉദ്‌ഘാടനം ചെയ്യുന്നു.

ദൈവിക സന്ദേശങ്ങളുടെ വെളിച്ചത്തിൽ ജീവിതം ക്രമപ്പെടുത്താൻ തയ്യാറായാൽ സ്വന്തത്തിനും സമൂഹത്തിനും നന്മ ചെയ്യാൻ സാധ്യമാകും എന്നും സംഗമം വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. ക്വുർആൻ ഹദീസ് ലേണിങ് കോഴ്സിൻറെ ആറാം ഘട്ട ഫൈനൽ പരീക്ഷയിൽ റാങ്ക് ജേതാക്കളായ വർക്ക് ഇസ്‌ലാഹി സെന്റർ അവാർഡുകൾ വിതരണം ചെയ്‌തു. ബത്‌ഹ സെന്ററിൽ പരീക്ഷയെഴു തിയ മൂന്നാം റാങ്ക് ജേതാവ് മഅസൂമ പത്തൂർ, നാലാം റാങ്ക് ജേതാവ് റാഫിഅ ഉമർ, അഞ്ചാം റാങ്ക് ജേതാവ് സമീറ ഉണ്ണിപ്പോക്കർ എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്‌തു.. ബത്ഹ സെന്ററിൽ പരീക്ഷയെഴുതിയവർക്കും സംഗമത്തിൽ പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്‌തു.

ഇസ് ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ആർ.ഐ.സി.സി ചെയർമാൻ സുഫ് യാൻ അബ്ദുസ്സലാം ഉദ്‌ഘാടനം ചെയ്‌തു. സുൽ ത്താന കാൾ ആൻഡ് ഗൈഡൻസ് സെന്റർ മലയാള വിഭാഗം  പ്രബോധകൻ ഉമർ ഫാറൂഖ് മദനി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. അബ്ദുൽ മജീദ് ചെന്ത്രാപ്പിന്നി, മുനീർ പാപ്പാട്ട്, ജാഫർ പൊന്നാനി, മഹ് റൂഫ് തൃശൂർ, നൗഷാദ് അരീക്കോട്, ശിഹാബ് അലി മണ്ണാർക്കാട്, നബീൽ പയ്യോളി, ഫത്തഹുദ്ദീൻ കോയിവിള തുടങ്ങിയവർ സമ്മാന ങ്ങൾ വിതരണം ചെയ്തു.

സംഗമത്തിൽ ഇസ്‌ലാഹി സെന്റർ പ്രസിഡൻറ് ബഷീർ കുപ്പോടൻ അധ്യക്ഷത വഹിച്ചു, സെക്രട്ടറി റിയാസ് ചൂരിയോട് , യാസർ ബിൻ മുഹമ്മദ് അൽ ഹികമി, അബ്ദുല്ല വടകര തുടങ്ങിയവർ സംസാ രിച്ചു. ശുഹാദ് ബേപ്പൂർ, അബ്ദുസ്സലാം കൊളപ്പുറം, നൂറുദ്ദീൻ തളിപ്പറമ്പ്, അജ്‌മൽ കള്ളിയൻ തുടങ്ങിയവർ നേതൃത്വം നൽകി.

 

Advertisment