Advertisment

സ്വപ്ന സാക്ഷാത്കാരം; ക്വാഡന് മലയാള സിനിമയിൽ അവസരം നൽകി ഗിന്നസ് പക്രു

author-image
ഫിലിം ഡസ്ക്
New Update

ഉയരക്കുറവിൻ്റെ പേരിൽ സഹപാഠികൾ പരിഹസിച്ച ക്വാഡന്‍ ബെയില്‍സ് എന്ന 9 വയസ്സുകാരൻ്റെ കഥ ലോകം മുഴുവൻ അറിഞ്ഞതാണ്. ലോക വ്യാപകമായി ഒട്ടേറെ ആളുകൾ ക്വാഡന് പിന്തുണ അർപ്പിച്ചിരുന്നു. സാധാരണക്കാരും സെലബ്രിറ്റികളും അടങ്ങുന്ന ഒരു കൂട്ടം ആളുകൾ ക്വാഡനെ ആശ്വസിപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും രംഗത്തെത്തി.

Advertisment

publive-image

ഇതിൽ പെട്ട ഒരാളായിരുന്നു മലയാളിയുടെ സ്വന്തം ഗിന്നസ് പക്രു. ഗിന്നസ് പക്രുവിന് നന്ദി പറഞ്ഞ് ക്വാഡൻ രംഗത്തെത്തിയിയിരുന്നു. പക്രുവിനെപ്പോലെ സിനിമാ താരമാവാനാണ് തൻ്റെ ആഗ്രഹമെന്നും ക്വാഡൻ പറഞ്ഞു. ഇപ്പോഴിതാ ക്വാഡന് മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം നൽകിയിരിക്കുകയാണ് ഗിന്നസ് പക്രു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പക്രു ക്വാഡന് സ്വപ്ന മേഖലയിൽ അവസരം നൽകുന്ന വിവരം അറിയിച്ചത്.

‘ക്വാഡന് മലയാള സിനിമയിൽ അവസരം. കൊറോണ രോഗ ഭീതിയൊഴിഞ്ഞാലുടൻ നമ്മൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ കാണുന്നു. സ്വാഗതം. –പക്രു കുറിച്ചു. ഉണ്ണിദാസ് കൂടത്തിൽ സംവിധാനം ചെയ്യുന്ന ജാനകി എന്ന സിനിമയിലൂടെയാണ് ക്വാഡന്‍ മലയാളത്തില്‍ എത്തുക. ബോഡിഷെയ്മിങ്ങിനെ കുറിച്ച് പറയുന്ന ചിത്രത്തിനു വേണ്ടി ക്വാഡനെ സമീപിച്ചിട്ടുണ്ടെന്ന് സംവിധായകനും അറിയിച്ചു.

film news quadan guinnes pakru
Advertisment