Advertisment

വാക്‌സിനെടുത്താലും ക്വാറന്റൈന്‍; പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം

author-image
admin
New Update

publive-image

Advertisment

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചതിനുശേഷം വിദേശത്തു നിന്ന് നാട്ടിലെത്തിയാലും ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നുവെന്ന ആക്ഷേപം ശക്തമാകുന്നു. അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വരുന്ന പ്രവാസികളാണ് ആക്ഷേപം ഉന്നയിക്കുന്നത്.

വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചതിനുശേഷം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നത് എന്തിനാണെന്ന് ഇവര്‍ ചോദിക്കുന്നു. എയര്‍പോര്‍ട്ടുകളില്‍ പിസിആര്‍ പരിശോധന നടത്തി രോഗമുക്തരാണെന്ന് വ്യക്തമായതിനു ശേഷമാണ് നാട്ടിലെത്തുന്നതെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വാദം.

ചുരുങ്ങിയ ദിവസത്തെ അവധിയെടുത്ത് നാട്ടിലെത്തുമ്പോള്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നത് തങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഇവര്‍ പറയുന്നു. വാക്‌സിന്‍ സ്വീകരിച്ചതിനുശേഷം നാട്ടിലെത്തുന്നവരുടെ ക്വാറന്റൈന്‍ ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.

Advertisment