Advertisment

ക്വാറന്റൈൻ ചിലവ് പിന്‍വലിക്കണം, സർക്കാർ നിലപാട് അപലപനീയം, ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി.

author-image
admin
New Update

റിയാദ് :കൊറോണ ഭീഷണി മൂലം ജോലി നഷ്ടപ്പെട്ട് സ്വന്തം പോക്കറ്റിൽ നിന്ന് ക്യാഷ് ചിലവാക്കി ടിക്കറ്റ് എടുത്ത് നാട്ടിൽ എത്തുന്ന പ്രവാസികളെ നിർബന്ധമായും ക്വാറന്റൈൻ ചെയ്യണമെന്നും അതിന്റെ ചിലവ് പാവപെട്ട പ്രവാസികൾ തന്നെ വഹിക്കണമെന്നുമുള്ള സർക്കാരിന്റെ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്ന് ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റിഅഭിപ്രായപ്പെട്ടു.

Advertisment

publive-image

പല പ്രവാസികളും ജോലി നഷ്ടപ്പെട്ട് മാസങ്ങളോളം സാമൂഹ്യ പ്രവർത്തകരുടെ സഹായം കൊണ്ട് കഴിഞ്ഞു കൂടിയവരാണ്. ഈ ആളുകൾക്ക് ഭക്ഷണം പോലും സാമൂഹ്യ പ്രവർത്തകരുടെ സഹായം കൊണ്ടാണ് ലഭിച്ചു കൊണ്ടിരുന്നത്. നമ്മുടെ സർക്കാരുകളുടെ ഒരു സംവിധാനങ്ങളും പ്രവാസികളുടെ സഹായത്തിനെത്തിയില്ല. സാധാരണക്കാരായ പ്രവാസികൾ

അവര്ക്ക് നോർക്ക വഴി ടിക്കറ്റ് ലഭിക്കും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു അതുണ്ടായില്ല എന്ന് മാത്രമല്ല പ്രതീക്ഷിക്കാത്ത വലിയ ഒരു ഭാരം നാട്ടിലെത്തുന്ന പ്രവാസിയുടെ തലയിൽ വെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

എത്ര ലക്ഷം പ്രവാസികൾ നാട്ടിൽ തിരിച്ചെത്തിയാലും അവരെ ഉൾകൊള്ളാനും അവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി ഞങ്ങൾ ഇവിടെ കാത്തിരിക്കയാണ് എന്നാണല്ലോ സർക്കാർ തുടക്കത്തിൽ പറഞ്ഞത്. എന്നിട്ടെന്താ ആ പറഞ്ഞ സൗകര്യങ്ങൾ എല്ലാം ഇപ്പൊ എന്തായി. എന്താണ് പ്രവാസികൾക്ക് വേണ്ടി ഈ സർക്കാർ ചെയ്തത്. വലിയ കൊട്ടിഘോഷിച്ചു നോർകയിൽ രജിസ്റ്റർ ചെയ്യാൻ പറയുകയും, എല്ലാവര്ക്കും സിം കാർഡ് കൊടുക്കുമെന്ന് പറയുകയും എല്ലാവരെയും ഉൾക്കൊള്ളുവാനും ക്വാറന്റൈൻ ചെയ്യാനുമുള്ള സൗകര്യങ്ങൾ ഒരുക്കി എന്ന് വിളിച്ചു പറഞ്ഞ മുഖ്യമന്ത്രി പ്രവാസികളെ വഞ്ചിക്കുകയാണ് ചെയ്തത്.

പ്രവാസികളുടെ പണം കൊണ്ടാണ് നമ്മൾ കഞി കുടിക്കുന്നത് എന്ന പഞ്ചാര വാക്ക് പറഞ്ഞു പ്രവാസികളെ വഞ്ചിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഏഴു ദിവസത്തെ സർക്കാർ ക്വാറന്റൈൻ നിർദ്ദേശിച്ച സര്ക്കാർ അതിന്റെ പണം പ്രവാസികൾ തന്നെ എടുക്കണം എന്ന് പറയുന്നത് വലിയ വഞ്ചനയാണ് സർക്കാർ ചെയുന്നത്. പ്രവാസികൾ രോഗ വാഹകരാണെന്നു പറഞ്ഞു പ്രവാസികളെ അധിക്ഷേപിക്കുന്ന മന്ത്രിമാരാണ് നമ്മുടെ സംസ്ഥാനത്തുള്ളത്.

സംസ്ഥാനത്ത് എന്തെങ്കിലും ദുരന്തം വരുമ്പോ ആദ്യം പ്രവാസികളെ സമീപിക്കുന്ന ഇത്തരത്തിലുള്ള വഞ്ചകരെ ജനം തിരിച്ചറിയണമെന്ന് സെൻട്രൽ കമ്മിറ്റി പറഞ്ഞു. ഇവിടെ സുഖം സൗകര്യങ്ങൾ കൂടിയത് കൊണ്ടല്ല പ്രവാസികൾ നാട്ടിലേക്ക് വരുന്നത്. പ്രവാസികളെ ഇത്രത്തോളം ചൂഷണം ചെയുകയും വഞ്ചിക്കുകയും ചെയ്ത ഒരു വേറെ സർക്കാർ ഉണ്ടായിട്ടില്ലന്നും ജനം ഇത് തിരിച്ചറിയുമെന്നും ഓ.ഐ. സി. സി. റിയാദ് സെൻട്രൽ കമ്മിറ്റി വാർത്താകുറിപ്പിയിൽ അറിയിച്ചു.

Advertisment