Advertisment

രാജ്യത്തെ വിവിധ മേഖലകളിലെ ക്വാട്ട നിശ്ചയിക്കുന്നത് മത്സര പരീക്ഷകളും മറ്റ് യോഗ്യതകളും തികഞ്ഞവരെ മറികടക്കാനല്ല: ഒരോ വകുപ്പിലും നിശ്ചയിക്കുന്ന ക്വാട്ടയിലെ മാനദണ്ഡങ്ങള്‍ ഒരു കാരണവശാലും തെറ്റിക്കരുതെന്ന് സുപ്രിംകോടതി

New Update

ഡല്‍ഹി: രാജ്യത്തെ വിവിധ മേഖലകളിലെ ക്വാട്ട നിശ്ചയിക്കുന്നത് മത്സര പരീക്ഷകളും മറ്റ് യോഗ്യതകളും തികഞ്ഞവരെ മറികടക്കാനല്ലെന്ന് സുപ്രിംകോടതി. സംവരണ ങ്ങളിലടക്കം മികച്ചവരെ തള്ളി നിയമനങ്ങള്‍ നടക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോത്സ്രാഹിപ്പിക്കുന്നുവെന്ന ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ നിരീക്ഷണം.

Advertisment

publive-image

പോലീസ് വകുപ്പുകളിലെ നിയമനങ്ങളുടെ വിഷയത്തിലെ പരാതിക്കൊപ്പം സമാന ഹര്‍ജികളും പരിഗണിച്ചാണ് ജസ്റ്റിസ് ഉദയ് ലളിത് വിധിപ്രസ്താവം നടത്തിയത്. ജാതിസംവരണത്തെ മെറിറ്റ് ക്വാട്ടയ്ക്ക് പകരമാക്കണമെന്ന ഹര്‍ജി തള്ളിയാണ് സുപ്രിം കോടതി അഭിപ്രായപ്രകടനം നടത്തിയത്.

ജാതിയോ വര്‍ഗ്ഗമോ നോക്കിയല്ല ക്വാട്ട നിശ്ചയിക്കുന്നത്. മെറിറ്റിലുള്ളവര്‍ക്ക് പരിഗണന ലഭിക്കുന്നുവെന്ന് ഉറപ്പാക്കിത്തന്നെയാണ് ക്വാട്ട നിശ്ചയിക്കുന്നത്. ഒരോ വകുപ്പിലും നിശ്ചയിക്കുന്ന ക്വാട്ടയിലെ മാനദണ്ഡങ്ങള്‍ ഒരു കാരണവശാലും തെറ്റിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

ക്വാട്ട സമ്പ്രദായം നിശ്ചയിച്ചിട്ടുള്ള വകുപ്പുകളില്‍ മെറിറ്റാണ് മുഖ്യമാനദണ്ഡം. അവിടെ ജാതിയോ മതമോ വര്‍ഗ്ഗമോ ബാധകമല്ല. ഓപ്പണ്‍ കാറ്റഗറിയില്‍ മെറിറ്റു തന്നെയാകണം എല്ലാ മേഖലയിലേയും തിരഞ്ഞെടുക്കല്‍ രീതിയെന്നും ലളിത് വ്യക്തമാക്കി. എന്നാലിതില്‍ വനിതാ സംവരണം പ്രത്യേകമായി കാണണമെന്നും കോടതി പറഞ്ഞു.

supreme court
Advertisment