Advertisment

ഈവനിംഗ് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോഴ്‌സ്

author-image
admin
Updated On
New Update

റിയാദ്:  ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററിനു കീഴില്‍ ബത്ത്ഹ സലഫീ മദ്‌റസ്സയില്‍ നടക്കുന്ന ഈവനിംഗ് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോഴ്‌സ് മധ്യ വേനലവധികഴിഞ്ഞ് സെപ്തംബര്‍ ഒന്നിന് പുനരാരംഭിക്കുമെന്ന്  പ്രിന്‍സിപ്പാള്‍ ഇസ്സുദ്ദീന്‍ സ്വലാഹിഅറിയിച്ചു.

Advertisment

publive-image

ഞായര്‍,ചൊവ്വ ദിവസങ്ങളില്‍ വൈകുന്നേരം ആറുമുതല്‍ എട്ടരവരെയാണ് ക്ലാസുകള്‍ നടക്കുക.സ്‌കൂളില്‍ പഠിച്ചു  കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് പഠനത്തിന് തടസ്സം വരാത്ത രൂപത്തില്‍ ഖുര്‍ആന്‍ മുഴുവനായിഹൃദിസ്ഥമാക്കാന്‍ കൂടുതല്‍ വ്യവസ്ഥാപിതമായികോഴ്‌സ് പൂര്‍ത്തീകരിക്കുന്ന സംവിധാനം ആസൂത്രണംചെയ്തതായി അദ്ദേഹം പറഞ്ഞു.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ക്‌ളാസ്സുക ളും,പരിശീലനം സിദ്ധിച്ച അദ്ധ്യാപകാദ്ധ്യാപികമാരും കോഴ്‌സിന്റെ പ്രത്യേകതയായിരിക്കും. മലയാളികള്‍ക്കും അല്ലാത്തവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കും.ഖുര്‍ആന്‍ വായിക്കാനറിയാവുന്ന ഏതു പ്രായത്തിലുള്ള കുട്ടികളേയും കോഴ്‌സില്‍ ചേര്‍ത്താവുന്നതാണ്.

മികവുകാണിക്കുന്ന കുട്ടികള്‍ക്ക് അര്‍ഹമായ പ്രോത്സാഹനം നല്‍കി കഴിവിനനുസരിച്ച് വേഗത്തില്‍ മനപാഠമാക്കുന്ന  പഠന രീതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രവേശനം ആഗ്രഹി ക്കുന്ന രക്ഷിതാക്കള്‍ കുട്ടികളുടെകൂടെ ഓഫീസിലെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതാണെന്ന് കോഡിനേറ്റര്‍ നൗഷാദ് മടവൂര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ഓഫീസുമയി ബന്ധപ്പെടാവുന്നതാണ്. 0562508011 /0114037916 /0114032355

Advertisment